Thursday, October 17, 2024

HomeMain Storyപാക്കിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ശബ്ദം കടുപ്പിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ശബ്ദം കടുപ്പിച്ച് ഇന്ത്യ

spot_img
spot_img

ഇസ്‌ലാമാബാദ്∙ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ശബ്ദം കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലാണ് വ്യാപാരത്തെ അതിർത്തി കടന്നുള്ള ഭീകരവാദം തടസ്സപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തുറന്നടിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദം ഊർ‍ജമേഖലയെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുള്ള പരോക്ഷ മുന്നറിയിപ്പായാണ് എസ്.ജയശങ്കറിന്റെ പരാമർശം. ഭീകരവാദം, മതതീവ്രവാദം എന്നിവ തടയാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. അയൽരാജ്യങ്ങൾ തമ്മിൽ അവിശ്വാസം ഉടലെടുക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ല. രാജ്യങ്ങളുടെ പരമാധികാരം പരമപ്രധാനമാണ്. പരസ്പരം ഇത് ലംഘിക്കപ്പെടരുതെന്നും ജയശങ്കർ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments