Thursday, October 17, 2024

HomeMain Storyലെബനനിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം: മേയർ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു

ലെബനനിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം: മേയർ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു

spot_img
spot_img

ബെയ്റൂത്ത്: തെക്കൻ ലെബനൻ പട്ടണമായ നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മേയർ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. മേയർ അഹമ്മദ് കാഹിൽ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം ഗാസയിലും ലെബനനിലും ഇസ്രയേൽ ആക്രമണങ്ങൾ ശക്തിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലി യുദ്ധവിമാനങ്ങൾ ലെബനനിലെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നബാത്തി നഗരത്തിലും പരിസരത്തും മാത്രമായി 11 ആക്രമങ്ങൾ ഉണ്ടായി. ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും സ്വത്തുവകകൾ നശിക്കുകയും ചെയ്തിട്ടുണ്ട്. ലെബനന് നേരെയുള്ള ഇസ്രയേൽ ബോംബിങിന്റെ വ്യാപ്തിയും സ്വഭാവവും എതിർക്കുന്നുവെന്ന് യുഎസ് പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ.

നബാത്തിയിൽ ഇസ്രയേൽ നടത്തിയത് മനഃപൂർവമായ ആക്രമണമാണെന്ന് നബാത്തി മേഖലയിലെ നജീബ് മിക്കാറ്റി പറഞ്ഞു. നഗരത്തിലെ ദുരിതാശ്വാസ സാഹചര്യങ്ങളും അവശ്യ സേവനങ്ങളും ചർച്ച ചെയ്യുകയായിരുന്ന മുനിസിപ്പൽ കൗൺസിൽ യോഗമാണ് ഇസ്രയേൽ ലക്ഷ്യം വെച്ചത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ലെബനൻ ജനതയ്‌ക്കെതിരായ നഗ്നമായ ആക്രമണത്തെ തടയാൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും കഴിയുന്നില്ലെങ്കിൽ, യുഎന്നിൽ നിന്ന് വെടിനിർത്തൽ ആവശ്യപ്പെടുന്നതിൻ്റെ ഉപയോഗം എന്താണെന്നും അദ്ദേഹം ചോദിച്ചു.

നബാത്തി മേഖലയിലെ ഹിസ്ബുള്ള കേന്ദ്രങ്ങളും ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.സിവിലിയൻ കെട്ടിടങ്ങൾക്ക് സമീപം ഹിസ്ബുള്ള സ്ഥാപിച്ച സൈനിക കെട്ടിടങ്ങൾ, സൈനിക ആസ്ഥാനങ്ങൾ, യുദ്ധോപകരണ വെയർഹൗസുകൾ എന്നിവ വ്യോമാക്രമണത്തിലൂടെ തകർത്തുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ആയുധങ്ങൾ കണ്ടെടുത്തതായും പ്രസ്താവനയിൽ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments