Thursday, October 17, 2024

HomeWorldനൈജീരിയയിൽ ടാങ്കര്‍ പൊട്ടിത്തെറിച്ച് 140 മരണം: അമ്പതോളം പേര്‍ക്ക് പരിക്ക്

നൈജീരിയയിൽ ടാങ്കര്‍ പൊട്ടിത്തെറിച്ച് 140 മരണം: അമ്പതോളം പേര്‍ക്ക് പരിക്ക്

spot_img
spot_img

നൈജീരിയ: ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 140 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ പറഞ്ഞു.വടക്കുപടിഞ്ഞാറന്‍ നൈജീരിയില്‍ ബുധനാഴ്ച്ച പുലര്‍ച്ചയെയായിരുന്നു അപകടം. തലകീഴായി മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാന്‍ നിരവധി പേരെത്തിയിരുന്നു. ആളുകള്‍ കൂടിയ സമയത്ത് ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. 97 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കത്തിച്ചാരമായി.

അയല്‍സംസ്ഥാനമായ കനോയില്‍ നിന്ന് 110 കിലോമീറ്ററുകളോളം സഞ്ചരിച്ചെത്തിയ ടാങ്കറായിരുന്നു പൊട്ടിത്തെറിച്ചത്. മാജിയ ടൗണില്‍ മറ്റൊരു വണ്ടിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകട കാരണം. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. മറിഞ്ഞുവീണ ടാങ്കറിനടുത്തേക്ക് പോകരുതെന്ന് പോലീസ് നിര്‍ദേശിച്ചെങ്കില്ലും നിരവധി പേര്‍ ടാങ്കറിനടുത്തേക്ക് ഇരച്ചെത്തി. പലരെയും മനസിലാക്കാനാവാത്ത വിധം കത്തികരിഞ്ഞുപോയി. മരണപ്പെട്ടവരെ കൂട്ടമായി സംസ്‌ക്കരിക്കാനാണ് തീരുമാനം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments