Thursday, October 17, 2024

HomeMain Storyജീവനുള്ളവയുടെ ചിത്രികരണം വിലക്കി താലിബാൻ

ജീവനുള്ളവയുടെ ചിത്രികരണം വിലക്കി താലിബാൻ

spot_img
spot_img

കാബൂൾ : ജീവനുള്ള ഒന്നിൻ്റെയും വീഡിയോ ചിത്രീകരിക്കരുതെന്ന വിചിത്ര നിർദേശവുമായി താലിബാൻ മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ ചില  പ്രവിശ്യകളിൽ താലിബാൻ നിരോധനം ഏർപ്പെടുത്തി.

ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.വാഹനഗതാഗതത്തിന്റെയോ ആഘോങ്ങളുടെയോ ചിത്രങ്ങൾ എടുക്കരുത്.. ടാക്കർ, മൈദാൻ വാർധക്, കാണ്ടഹാർ പ്രവിശ്യയിലെ മാധ്യമങ്ങൾക്ക് ഈ നിർദേശം നൽകിയിട്ടുണ്ടെന്ന് ധാർമിക മന്ത്രാലയത്തിന്റെ വക്താവ് സ്‌ഥിരീകരിച്ചു.  എന്നാൽ ഈ നിയമം അഫ്ഗാൻ മാധ്യമങ്ങൾക്ക് മാത്രമാണോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments