Thursday, October 17, 2024

HomeCanadaനിജ്ജാര്‍ കൊലപാതകം: ഇന്ത്യയ്‌ക്കെതിരേയുള്ളത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാത്രമെന്നെ ട്രൂഡോ

നിജ്ജാര്‍ കൊലപാതകം: ഇന്ത്യയ്‌ക്കെതിരേയുള്ളത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാത്രമെന്നെ ട്രൂഡോ

spot_img
spot_img

ഒട്ടാവ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയ നിജ്ജാര്‍ കൊലപാതകത്തില്‍ നിലപാട് മാറ്റി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്ന മുമ്പ് കനേഡിയന്‍ പ്രധാനമന്ത്രി വാദദിച്ചിരുന്നത് . എന്നാല്‍ ബുധനാഴ്ച്ച നടത്തിയ പ്രതികരണത്തില്‍ നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് തനിക്ക് ലഭിട്ടുളളതെന്നു ട്രൂഡോ പറഞ്ഞു.

നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം 2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രൂഡോ ഉന്നയിച്ചിരുന്നു.
കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന നിലപാട് പലവട്ടം ഉന്നയിച്ച ജസ്റ്റിന്‍ ട്രൂഡോ ഒടുവില്‍ നയതന്ത്രതലത്തില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചാണ് പരസ്പരം പോരടിച്ചത്. ഇതിനു പിന്നാലെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നു അമേരിക്കയും ബ്രിട്ടണും ആവശ്യപ്പെട്ടിരുന്നു. ട്രൂഡോ കനേഡിയന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണ് നിജ്ജാര്‍ കൊലപാതകത്തില്‍ നടത്തുന്നതെന്നായിരുന്നു ഇ്ന്ത്യയുടെ പ്രതികരണം. ഇതിനു പിന്നാലെ ട്രൂഡോ ഇന്ത്യയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വരികയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments