Thursday, October 17, 2024

HomeNewsKeralaരാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് ആവേശകരമായ വരവേല്പ്

രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് ആവേശകരമായ വരവേല്പ്

spot_img
spot_img

പാലക്കാട് :  പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ആവേശകരമായ വരവേല്‍പ്പ് നല്‍കി പ്രവര്‍ത്തകര്‍. പ്രചാരണത്തിന്‍രെ തുടക്കമായി റോഡ്‌ഷോയോടെയാണ് പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്.  
. ജില്ലയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വടകര എംപിയും മുന്‍ പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷന്‍ പികെ ഫിറോസും രാഹുലിനൊപ്പമുണ്ട്. പി. സരിന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നുണ്ടായ ക്ഷീണം മറികടക്കാന്‍ വലിയ തോതില്‍ പ്രവര്‍ത്തകരെ കോണ്‍ഗ്രസ്  രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചിട്ടുണ്ട്.

ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് രാഹുല്‍  മാധ്യമങ്ങളോട്  പ്രതികരിച്ചു. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാര്‍ട്ടിയില്‍ നിന്നും കിട്ടുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങളിലാണ് വിശ്വാസം. വടകരക്കാര്‍ അവരുടെ ഇഷ്ടം കൊണ്ടാണ് തന്നെ തെരെഞ്ഞെടുത്തത്. അവരുമായി ഇടപഴകാനും സംസാരിക്കാനും ഇടനിലക്കാരെ ആവശ്യമില്ല. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് വലിച്ചിഴക്കരുതെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments