Thursday, October 17, 2024

HomeNewsIndiaശാസ്ത്ര ഗവേഷണങ്ങളുടെ ഫലം സമൂഹത്തിന് ഗുണകരമാകണം: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

ശാസ്ത്ര ഗവേഷണങ്ങളുടെ ഫലം സമൂഹത്തിന് ഗുണകരമാകണം: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

spot_img
spot_img

തിരുവനന്തപുരം: സമൂഹത്തിലെ എല്ലാവിഭാഗക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണങ്ങളുടെ മൂല്യം ഉയര്‍ത്താനുള്ള സമയമാണിതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ബ്രിക്-ആര്‍ജിസിബി കാമ്പസില്‍ നടന്ന ‘എസ് സി,എസ് ടി ഫാര്‍മേഴ്സ് ആന്‍ഡ് ആര്‍ട്ടിസാന്‍സ് മീറ്റി’ ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി), സ്വദേശി സയന്‍സ് മൂവ്മെന്‍റ്-കേരള (എസ്എസ്എം-കെ) പദ്ധതികളുടെ ഗുണഭോക്താക്കളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെയാണ് മന്ത്രി അഭിസംബോധന ചെയ്തത്.

ശാസ്ത്ര സാങ്കേതിക ഇന്നൊവേഷന്‍ പരിപാടിയുടെ കീഴില്‍ ബ്രിക്-ആര്‍ജിസിബി, എസ്എസ്എം-കെ, വിജ്ഞാന ഭാരതി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു.

ആര്‍ജിസിബി ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ള ആറ് കമ്മ്യൂണിറ്റി എന്‍ര്‍പ്രൈസസ് യൂണിറ്റുകളുടെ ഉദ്ഘാടനവും ഡോ. ജിതേന്ദ്ര സിങ് നിര്‍വഹിച്ചു. വയനാട്ടിലെ വിയാന എസ് ടി ഗോത്ര വനിതാ സ്വാശ്രയ സംഘം, തിരുവനന്തപുരത്തെ അഗസ്ത്യ അച്ചാര്‍ യൂണിറ്റ്, ഗോത്ര വനവാസി സംഘം, ഇടുക്കിയിലെ ആവണി ഗോത്ര വര്‍ഗ സ്വാശ്രയ സൊസൈറ്റി, കുളത്തൂപ്പുഴയിലെ ഭാസ്കര റാവു പുരുഷ എസ്എച്ച്ജി ആദിവാസി സ്വയം സഹായ സംഘം, ഇടുക്കിയിലെ നന്മ എസ്.ടി കുടുംബശ്രീ ഔഷധസസ്യ സംസ്കരണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

‘ദി ടേസ്റ്റ് ഓഫ് ദി വൈല്‍ഡ്- എത്നിക് ഫുഡ് ആന്‍ഡ് വൈല്‍ഡ് എഡിബിള്‍സ് ആന്‍ ഇന്‍വെന്‍ററി’, ‘റിവൈറ്റലൈസിംഗ് ട്രൈബല്‍ ട്രഡീഷന്‍സ്: ഇനിഷിയേറ്റിവ്സ് ഫോര്‍ സസ്റ്റൈനബിള്‍ വികസിത് ഭാരത്’ എന്നീ പുസ്തകങ്ങളും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള പ്രശസ്തിപത്രവും അദ്ദേഹം വിതരണം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments