Friday, October 18, 2024

HomeMain Storyപോപ് ഗായകന്‍ ലിയം പെയിന്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

പോപ് ഗായകന്‍ ലിയം പെയിന്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

spot_img
spot_img

ബ്യൂനസ്‌ഐറിസ് : ഇംഗ്ലീഷ് പോപ് ഗാന രംഗത്ത് വിസ്മയം തീര്‍ത്ത ഇംഗ്ലിഷ് ഐറിഷ് പോപ് ബാന്‍ഡായ വണ്‍ ഡയറക്ഷന്റെ (1ഡി) ഗായകന്‍ ലിയം പെയിന്‍ (31) കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നു ചാടിയാണ് ആത്മഹത്യ ചെയ്തത്. കാസ സര്‍ ഹോട്ടലില്‍ അദ്ദേഹം താമസിച്ച മുറിയില്‍നിന്നു ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ടിവിയും ഫര്‍ണിച്ചറും അടിച്ചു തകര്‍ത്ത നിലയിലാണ്.

വിഭ്രാന്തി പ്രകടിപ്പിച്ച പെയ്ന്‍ മുറിക്കുള്ളില്‍ അക്രമം നടത്തുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതനുസരിച്ചു പൊലീസെത്തുമ്പോഴേക്കും ബാല്‍ക്കണിയില്‍ നിന്നു താഴേക്കു ചാടുകയായിരുന്നെന്നു ബ്യൂനസ്‌ഐറിസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പാബോ പോളിചിക്കിയോ പറഞ്ഞു.

ബ്രിട്ടിഷ് വംശജനായ പെയിന്‍ 2023 ജൂലൈയില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ താന്‍ ആറു മാസത്തെ ചികിത്സയിലൂടെ ശാന്തനായെന്നു വെളിപ്പെടുത്തിയിരുന്നു. ലോകമെമ്പാടും ആരാധകരുള്ള പെയിന്റെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനു പേര്‍ ഹോട്ടലിനു മുന്നിലെത്തി.

ബ്രിട്ടിഷ് സംഗീതമത്സരമായ എക്‌സ് ഫാക്ടറില്‍ 2008 ല്‍ പങ്കെടുത്തു പരാജയപ്പെട്ട പെയിന്‍ അടക്കമുള്ള അഞ്ചു പേര്‍ ചേര്‍ന്നു രൂപീകരിച്ചതാണ് വണ്‍ ഡയറക്ഷന്‍ ബാന്‍ഡ്.
ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ പല തവണ ടോപ് 10 പട്ടികയില്‍ ഇടം നേടിയശേഷം 2016 ല്‍ ബാന്‍ഡ് പിരിച്ചുവിട്ടു. 2017 ല്‍ ഒറ്റയ്ക്ക് അവതരിപ്പിച്ച സ്ട്രിപ് ദാറ്റ് ഡൗണ്‍ എന്ന ഗാനത്തിലൂടെ പെയിന്‍ ബില്‍ ബോര്‍ഡ് ടോപ് 10 പട്ടികയില്‍ തിരിച്ചെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments