Friday, October 18, 2024

HomeAmericaകൈരളി ടിവി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡ് ദാന ചടങ്ങ് ഒക്ടോബർ 19 ന്‌

കൈരളി ടിവി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡ് ദാന ചടങ്ങ് ഒക്ടോബർ 19 ന്‌

spot_img
spot_img

ന്യൂയോർക് :വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യൂ എസ് എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റ് കളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു . അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മല്സരത്തില് ഉണ്ടായിരുന്നത്. അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത് (അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വിവേകാനന്ദ കോളേജ് ), കവിയും ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു. പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി.
മികച്ച ചിത്രം സാൻ ഡിയാഗോയിൽ നിന്നുള്ള ശ്രീ ലേഖ ഹരിദാസ് സംവിധാനം നിർവഹിച്ച “ഒയാസിസ്‌ ” . തൃശൂർ സ്വദേശി ആയ ശ്രീലേഖ സാൻ ഡിയാഗോയിൽ അറ്റോർണി.

മികച്ച നടനായി മിക്സഡ് ജ്യൂസ് ,പോസിറ്റീവ് എന്നി ചിത്രങ്ങളിൽ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു . അക്കരകാഴ്ചയിലെ നായകനാ ജോസ് ലോകത്തുള്ള മലയാളി പ്രവാസികൾക്ക് സുപരിചിതനാണ് . അക്കരകാഴ്ചയിലെ അഭിനയ മികവിന് ശേഷം മലയാള സിനിമയിലും , നാടകങ്ങളിലും പല വേഷങ്ങളിൽ അഭിനയിച്ചു. ജോലിക്കു പുറമെ കലാപ്രവർത്തനവും നടത്തുന്ന ജോസ് കുട്ടി ന്യൂജേഴ്‌സിയിൽ താമസിക്കുന്ന കോട്ടയം ജില്ലയിയിലെ വെളിയന്നൂർ സ്വദേശിയാണ്.


മികച്ച നടി ദീപ മേനോൻ (ചിത്രം ഒയാസിസ്‌ ) സാൻ ഡിയാഗോയിൽ ഐ ടി രംഗത്ത് ജോലിചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശി. ആദ്യമായി അഭിനയിച്ച ഷോർട് ഫിലിമിൽ തന്നെ അവാർഡ് ലഭിച്ചു.

ഒക്ടോബർ 19 ന് വൈകിട്ട് കേരള സെന്റർ നൽകുന്ന നാഷണൽ അവാർഡ് വേദിയിൽ കൈരളി യൂ എസ് എ യുടെ ഷോർട്ഫിലിം മത്സരത്തിൽ വിജയികളായവർക്കു അവാർഡുകൾ നൽകുന്നു .

മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു. അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലിം , മികച്ച അഭിനേതാക്കൾ എന്നിവർക്കാണ് സമ്മാനങ്ങൾ നൽകുന്നത്. ഡോ .ജോൺ ബ്രിട്ടാസിൻറെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട് പുറമെ ഷോർട് ഫിലിം കോർഡിനേറ്റർ തോമസ് രാജൻ അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ് , തുഷാര ഉറുമ്പിൽ , പ്രവിധ എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത് .. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments