Saturday, October 19, 2024

HomeMain Storyയുക്രയിനുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താത്പര്യം: വ്‌ളാഡ്മിര്‍ പുടിന്‍

യുക്രയിനുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താത്പര്യം: വ്‌ളാഡ്മിര്‍ പുടിന്‍

spot_img
spot_img

മോസ്‌കോ: റഷ്യയും യുക്രെയിനുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ റഷ്യയ്ക്ക് താത്പര്യമുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ്് വ്‌ലാഡിമിര്‍ പുട്ടിന്‍. സംഘര്‍ം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് തങ്ങളല്ലെന്നും യുക്രെയ്ന്‍ പക്ഷമാണെന്നും പുടിന് പറഞ്ഞു. ഇന്ത്യന്‍ ‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോള്‍, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തന്റെ പരിഗണനകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിന് ഞങ്ങള്‍ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്’ – പുട്ടിന്‍ പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ഭൂരിഭാഗവും ബ്രിക്‌സ് രാജ്യങ്ങള്‍ നയിക്കുമെന്ന് പുട്ടിന്‍ പറഞ്ഞു.
ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്ക് ചലച്ചിത്രനിര്‍മാണത്തിന് റഷ്യ പ്രോത്സാഹനം നല്‍കുമോ എന്ന ചോദ്യത്തിനു റഷ്യയിലെ ഇന്ത്യന്‍ സിനിമകളുടെ ജനപ്രീതി അദ്ദേഹം എടുത്തുപറഞ്ഞു. ”ഞങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ടിവി ചാനലുണ്ട്, ഞങ്ങള്‍ ബ്രിക്സ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, അവരെ റഷ്യയില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ സാഹചര്യം കണ്ടെത്താം’ – പുട്ടിന്‍ പറഞ്ഞു.

ഇന്ത്യയുമായി സഹകരിക്കാന്‍ കഴിയുന്ന മറ്റൊരു മേഖലയാണ് ഫാര്‍മസ്യൂട്ടിക്കല്‍സ്. ഈ വിഷയം പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നും പുട്ടിന്‍ പറഞ്ഞു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ എന്നിവ ഉള്‍പ്പെടുന്ന ബ്രിക്സിനെ ആഗോള രാഷ്ട്രീയത്തിലും വ്യാപാരത്തിലും സുപ്രധാന ശക്തിയായി ശക്തിപ്പെടുത്താനാണ് പുട്ടിന്‍ ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെ കസാനിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments