Saturday, October 19, 2024

HomeMain Storyഹമാസ് ബന്ധികളാക്കിയ ഇസ്രയേലികളെ മോചിപ്പിച്ചാല്‍ യുദ്ധം അവസാനിപ്പിക്കും: നെതന്യാഹു

ഹമാസ് ബന്ധികളാക്കിയ ഇസ്രയേലികളെ മോചിപ്പിച്ചാല്‍ യുദ്ധം അവസാനിപ്പിക്കും: നെതന്യാഹു

spot_img
spot_img

ജറുസലേം: ഹമാസ് ബന്ധികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുകയും ആയുധം താഴെവയ്ക്കുകയും ചെയ്താല്‍ യുദ്ധം അവസാനിപ്പിക്കുമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിലാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ബന്ധികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിനു തടസം നിന്നയാളാണ് യഹ്യ സിന്‍വറെന്നും സിന്‍വറിന്റെ മരണം വെടിനിര്‍ത്തലിനുള്ള അവസരമാണെന്നു യുഎസ് അഭിപ്രായപ്പെട്ടു. ആക്രമണത്തില്‍ ഉന്നതനേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

യഹ്യ സിന്‍വര്‍ മുന്‍ നിരയില്‍ നിന്നു നയിച്ച വീര രക്തസാക്ഷിയെന്ന വിശേഷണത്തോടെ ഹമാസ് പ്രസ്താവനയിറക്കി. മരിച്ചത് സിന്‍വറെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ഇസ്രയേല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുദ്ധം തുടരുമെന്നും ഇസ്രയേല്‍ സേന ഗാസയില്‍ നിന്നു പൂര്‍ണമായി പിന്‍വാങ്ങുന്നതുവരെ ബന്ദികളെ വിട്ടയയ്ക്കില്ലെന്നും സിന്‍വറിന്റെ ഖത്തറിലെ ഡപ്യൂട്ടി കമാന്‍ഡര്‍ ഖലീല്‍ അല്‍ ഹായ പ്രഖ്യാപിച്ചു. ഇസ്രയേലിനെതിരെയുള്ള ആക്രമണം കൂടുതല്‍ ശക്തമാക്കിയെന്നും സിന്‍വറിന്റെ മരണത്തോടെ യുദ്ധം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചെന്നും ഹിസ്ബുല്ലയും പ്രസ്താവനയിറക്കി.
ഇതിനിടെ യുദ്ധം തുടരുമെന്നു ഹമാസും ഹിസ്ബുല്ലയും പ്രഖ്യാപിച്ചതോടെ വടക്കന്‍ ഗാസയിലേക്ക് ഇസ്രയേല്‍ കൂടുതല്‍ സേനയെ അയച്ചു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജബാലിയയില്‍ വ്യോമ – കരയുദ്ധം ശക്തമാക്കിയ സേനയുടെ ടാങ്കുകള്‍ ക്യാംപിനുള്ളിലെത്തിയതായും അഭയാര്‍ഥികള്‍ പറഞ്ഞു. ഒട്ടേറെ വീടുകള്‍ സൈന്യം ബോംബുവച്ചു തകര്‍ത്തതായും ഇവര്‍ ആരോപിച്ചു. ജബാലിയയിലെ കരയാക്രമണത്തിലൂടെ ഹമാസിലെ സറുകണക്കിനാളുകളെ കൊലപ്പെടുത്തിയതായും ഇവര്‍ വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments