Saturday, October 19, 2024

HomeAmericaകാലപ്പഴക്കമായ വൈദ്യുതി നിലയം തകരാറിലായി; ക്യൂബയില്‍ വൈദ്യുതി നിലച്ചു; 10 ദശലക്ഷം ആളുകള്‍ ഇരുട്ടില്‍

കാലപ്പഴക്കമായ വൈദ്യുതി നിലയം തകരാറിലായി; ക്യൂബയില്‍ വൈദ്യുതി നിലച്ചു; 10 ദശലക്ഷം ആളുകള്‍ ഇരുട്ടില്‍

spot_img
spot_img

ഹവാന: ഒറ്റയടിക്ക് ക്യൂബ പൂര്‍ണമായും ഇരുട്ടിലായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ക്യൂബയിലെ പ്രധാന വൈദ്യുത നിലയങ്ങളിലൊന്ന് തകരാറിലായതിനെത്തുടര്‍ന്ന് ക്യൂബയില്‍ വെള്ളിയാഴ്ച പൂര്‍ണമായും വൈദ്യുതി നിലച്ചു. വൈദ്യുത പ്രതിസന്ധി 10 ദശലക്ഷം ജനസംഖ്യയെ ബാധിച്ചതായി ക്യൂബയുടെ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

രണ്ട് ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന ഹവാനയില്‍ ഉള്‍പ്പെടെ അതിരൂക്ഷമായ വൈദ്യുത പ്രതിസന്ധിയാണ് നിലവിലുള്ളത്.വര്‍ഷങ്ങളായി ക്യൂബയില്‍ വൈദ്യുതി മുടക്കം നിലനില്‍ക്കുന്നു, അടുത്ത മാസങ്ങളില്‍ അത് കൂടുതല്‍ വഷളായി. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥിതി ഗുരുതരമായി.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ, ഏറ്റവും വലിയ പവര്‍ പ്ലാന്റായ അന്റോണിയോ ഗിറ്റേറസ് തെര്‍മോഇലക്ട്രിക് ഓഫ്ലൈനായി, ഗ്രിഡ് തകരാറിന് കാരണമായി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments