Tuesday, October 22, 2024

HomeNewsKeralaഅന്വേഷണത്തിൽ സർക്കാർ ഇടപെടില്ല, ദിവ്യക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല, ദിവ്യക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പു നൽകിയത്.

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും പൊലീസ് റിപ്പോർട്ടിനുശേഷം ദിവ്യയ്ക്കെതിരെ കൂടുതൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റി. ഇപ്പോള്‍ നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവീൻ ബാബുവിന്‍റെ മരണം നടന്ന് ഒരാഴ്ചയാകുമ്പോഴും പി.പി. ദിവ്യയെ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഇതിനിടെ, കേസിൽ പി.പി ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹരജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 24ലേക്ക് മാറ്റുകയും ചെയ്തു.
എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അഴിമതിക്കെതിരെ മാത്രമാണ് സംസാരിച്ചതെന്നും ജില്ല കലക്ടര്‍ ക്ഷണിച്ചതിനെ തുടർന്നാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നെല്ലാമാണ് ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments