Tuesday, October 22, 2024

HomeMain Storyഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ദിലെക്സിത്ത് നോസ് 24ന് പ്രസിദ്ധീകരിക്കും

ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ദിലെക്സിത്ത് നോസ് 24ന് പ്രസിദ്ധീകരിക്കും

spot_img
spot_img

വത്തിക്കാൻ സിറ്റി : തിരുഹൃദയ ഭ ക്തിയെ അധികരിച്ചുള്ള .ഫ്രാ ൻസിസ് മാർപാപ്പയുടെ ചാ ക്രികലേഖനം 24ന് പ്രസിദ്ധീ കരിക്കും. ‘ദിലെക്സിത്ത് നോസ് ( അവൻ നമ്മെ സ്നേഹിച്ചു) എന്നാണു ചാ ക്രികലേഖനത്തിന്റെ പേര്.

തിരുഹൃദയഭക്തിയെക്കുറിച്ചുള്ള മാർപാപ്പയുടെ ചി ന്തകൾ ക്രോഡീകരിച്ചുകൊണ്ടാണ് ഈ ചാക്രികലേഖനം തയാറാക്കിയിരിക്കുന്ന ത്. ഹൃദയം നഷ്‌ടപ്പെട്ട ഒരു ലോകത്തിന് അർഥവത്തായ സന്ദേശം നൽകുവാൻ യേശുവിൻ്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ പ്രാധാന്യ മർഹിക്കുന്നുവെന്ന് ഈ ചാ ക്രിക ലേഖനത്തെക്കുറിച്ച് സൂചിപ്പിച്ച് ജൂൺ അഞ്ചിനു നടന്ന പൊതുകൂടിക്കാഴ്ച്ചാവേളയിൽ മാർപാപ്പ പറഞ്ഞിരുന്നു.1673ൽ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശു വിൻ്റെ തിരുഹൃദയം ആദ്യമാ യി പ്രത്യക്ഷമായതിൻ്റെ മുന്നൂറ്റി അൻപതാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ചാ ക്രികലേഖനം പ്രസിദ്ധീകരി ക്കുന്നത്.

1856ൽ പീയൂസ് ഒമ്പതാമ ൻ മാർപാപ്പ യേശുവിന്റെ തിരുഹൃദയ തിരുനാൾ മുഴുവൻ സഭയിലേക്കും വ്യാപിപ്പിക്ക ണമെന്ന് തീരുമാനിക്കുന്ന തുവരെ, സഭയ്ക്കുള്ളിൽത്ത ന്നെ ഈ ഭക്തിയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകൾ ഉ യർന്നുവന്നിരുന്നു. പിന്നീട് 1956ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പയും തിരുഹൃദയ ഭ ക്തിയെ എടുത്തു പറഞ്ഞു കൊണ്ട് “ഹൌരിയെതിസ് അക്വാസ്”, അഥവാ “നീ ജ ലം വലിച്ചെടുക്കും” എന്നപേ രിൽ ഒരു ചാക്രിക ലേഖനം രചിച്ചിരുന്നു.തിരുഹൃദയ ഭക്തി എപ്പോ ഴും ജീവിതത്തിൽ കാത്തു സൂക്ഷിച്ച ഒരു വ്യക്തിയെന്ന നിലയിൽ ഫ്രാൻസിസ് മാർ പാപ്പയുടെ ഈ ചാക്രികലേഖനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments