Tuesday, October 22, 2024

HomeNewsKeralaമുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടക 7.2 കോടി; വീണ്ടും വിവാദം പുകയുന്നു

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടക 7.2 കോടി; വീണ്ടും വിവാദം പുകയുന്നു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതിനെതിരേ വിമര്‍ശനം ഉയരുന്നു. വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനായി കഴിഞ്ഞ 9 മാസത്തിനിടെ ഏഴു കോടി 20 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രകളുടെ എണ്ണം വെളിപ്പെടുത്താതെയാണ് നിയമസഭയില്‍ ചോദ്യത്തിനുള്ള മറുപടി നല്‍കിയിരിക്കുന്നത്.

എ.പി അനില്‍ കുമാര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. 2023 ഒക്ടോബര്‍ 20 മുതല്‍ 2024 ജൂണ്‍ 19 വരെ കാലയളവിലാണ് ഈ വന്‍ ചെലവ്. കൂടാതെ കഴിഞ്ഞ മൂന്നു മാസത്തെ വാടക നല്‍കിയിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.

ദ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന യാത്രകളുടെ വിശദാംശങ്ങള്‍ സുരക്ഷാ കാര്യങ്ങളെ ചൂണ്ടിക്കാണിച്ചാണ് പുറത്തു വിടാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അവശ്യസാഹചര്യങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച നടപടികള്‍ക്ക് വകുപ്പിന്റെ വിശദീകരണങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് 2024 ജൂലൈ 31-ന് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനവും 2024 ഓഗസ്റ്റ് 5-ന് എയര്‍ ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ടതും.

സംസ്ഥാനത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ന്നുവരുന്ന ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ ധുര്‍ത്ത എന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നു , ഹെലികോപ്റ്റര്‍ ഉപയോഗം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ മുന്‍പ് സര്‍ക്കാരിന് കേള്‍ക്കേണ്ടി വന്നിട്ടൂണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments