ന്യൂഡല്‍ഹി: യുവ നടിയെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ നടന് സിദ്ദിഖിനു താല്‍ക്കാലിക ജാമ്യം നല്കിയതും അറസ്റ്റ് വീണ്ടും തടയുന്ന നിലപാടും പീഡനപരാതിയുമായി മുന്നോട്ടുവന്ന മറ്റു സ്ത്രീകളുടെ മനോവീര്യം കെടുത്തിയെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
തുടര്‍ന്ന് 30 കേസുകള്‍ ആണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്ത്. പരാതി നല്കാന് തയാറായവരുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിനു ജാമ്യം നല്കിയ നടപടി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് രഞ്ജിത് കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടി കാട്ടിയതാണിത്.
സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയുടെ അഭിഭാഷകയും ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി നല്കാന് സാവകാശം വേണമെന്ന നിലപാട് സിദ്ദിഖിന്റെ അഭിഭാഷകന് വി ഗിരി സ്വീകരിച്ചതോടെ കോടതി ഇതനുവദിക്കുകയാണുണ്ടായത്. സിദ്ദിഖിന്റെ വാദങ്ങളെ എതിര്‍ക്കാന്‍ താല്‍ക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് തെളിവു നശിപ്പിക്കുന്നുവെന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കുന്നത്.
അതേസമയം, എട്ട് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ തെളിവു വളരെ നേരത്തേ നശിപ്പിക്കാമായിരുന്നല്ലോ എന്ന ചോദ്യം ബെഞ്ച് തന്നെ ഉന്നയിക്കുന്നത് സിദ്ദിഖിന് അനുകൂലമ്മയായി. സിദ്ദിഖിന്റെ അഭിഭാഷകനും ഇതുതന്നെ ആവര്‍ത്തിച്ചു. പരാതി ഇത്രയും കാലം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം ജസ്റ്റിസ് ബേല എം ത്രിവേദി ഇന്നും ഒരു അര്‍ത്ഥമില്ലാത്ത ആര്‍ത്തിച്ചത് അതിശയോക്തി ഉണ്ടാക്കുന്നു.
വിഷയം തുടര്‍ച്ചയായി ഫെയ്സ്ബുക്കിലൂടെ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം. ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ എഴുതിയുള്ള മറുപടിയാണ് സിദ്ദിഖ് നല്കുന്നതെന്നു സര്‍ക്കാര്‍ എടുത്ത് പറഞ്ഞു. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫെയ്സ്ബുക്ക് അക്കൗണ്ട് സിദ്ദിഖ് ഇല്ലാതാക്കി. അതേക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇനി തേര്‍ഡ് പാര്‍ട്ടിയെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടെന്നും അന്വേഷണത്തിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് നടിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞത് ചെവിക്കൊള്ളാന്‍ കോടതി രതായ്യാറായിട്ടില്ല. ”എട്ട് വര്‍ഷവും അതിജീവിത നിശബ്ദയായിരിക്കുകയായിരുന്നില്ല. ഇവര്‍ തുടര്‍ച്ചയായി വിഷയം ഉന്നയിച്ചു. സൂപ്പര്‍ സ്റ്റാറിനെതിരെ സംസാരിച്ചതിന്റെ വില സിനിമാരംഗത്ത് അതിജീവിതയ്ക്ക് നല്‍കേണ്ടി വന്നു. സൂപ്പര്‍ സ്റ്റാറിനെതിരെ നീങ്ങുകയെന്നതു സിനിമയില്‍ ബുദ്ധിമുട്ടാണ്…” വൃന്ദ ഗ്രോവര്‍ വിശദീകരിച്ചു.
അപ്പോഴും മറുപടിക്ക് സമയം ആവശ്യപ്പെട്ട സിദ്ദിഖിന്റെ ആവശ്യം അംഗീകരിക്കുകയാണെന്ന് കോടതി സൂചിപ്പിച്ചത് ദുരൂഹതയുണ്ടാക്കുന്നു. കേസ് ഇനിയെന്നു പരിഗണിക്കുമെന്നു വ്യക്തമാക്കി നിശ്ചിത തിയതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അതിനു തായ്യാറില്ല എന്നതും പ്രത്യേക താല്പകാര്യം വ്യക്തമാക്കുന്നതായിരുന്നു. സിദ്ദിഖിന്റെ ആവശ്യപ്രകാരം, മറുപടിക്ക് സാവകാശം നല്‍കുന്നുവെന്ന് കോടതി തുടര്‍ന്ന് പറഞ്ഞതാണ് അതിശയിപ്പിക്കുന്നത്.
കഴിഞ്ഞതവണ സിദ്ദിഖിനായി ഹാജരായ മുകുള്‍ റോഹത്ഗി ഇടപെട്ടെങ്കിലും ഒരു കക്ഷിക്കായി ഒരാളെ മാത്രമേ ഹാജാരാക്കാന്‍ അനുവദിക്കുവെന്ന് കോടതി തമാശരൂപേണ പറഞ്ഞതോടെ റോഹത്ഗി പിന്‍വാങ്ങി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന് ശങ്കറും ഹാജരായി. സര്‍ക്കാരും നടി ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനിടയിലും ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാമെന്നു പറഞ്ഞ് ജഡ്ജിമാരായ ബേല എം ത്രിവേദി, സതീശ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് മാറ്റുകയാണ് ഉണ്ടായത്.