തിരുവനന്തപുരം ചിറയൻകീഴ് അഴൂരിൽ വയോധിക മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. ഒരാഴ്ച മുൻപാണ് അഴൂർ റെയിൽവേ സ്റ്റേഷന് സമീപം ശിഖാ ഭവനിൽ നിർമ്മലയെ(75) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
നിർമ്മലയെ മകളും ചെറുമകളും കൂടി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ നിർമ്മലയുടെ മകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര (34) എന്നിവരെയാണ് ചിറയൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17നാണ് നിർമ്മലയെ വീട്ടിലുള്ളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽ വാസിയായ സ്ത്രീ വാർഡ് മെമ്പറെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. വാർഡ് മെമ്പറാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. പരിശോധനയിൽ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പൊലീസ് കണ്ടെത്തി.