Sunday, December 22, 2024

HomeNewsIndiaകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

spot_img
spot_img

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികരും രണ്ട് പോർട്ടർമാരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. ഗുൽമാർഗിലെ ബൂട്ടാപാത്രയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നാഗിൻ പോസ്റ്റിന് സമീപത്തുവച്ചാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രീയ റൈഫിളിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ബാരമുള്ള സ്വദേശികളായ മുഷ്താഖ് അഹമ്മദ്, സഹൂർ അഹമ്മദ് മിർ എന്നിവരാണ് കൊല്ലപ്പെട്ട പോർട്ടർമാർ. ആക്രമണത്തെത്തുടർന്ന് നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരർ നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീകരരും സൈനികരും തമ്മിൽ വെടിവെയ്പ്പ് നടന്നതായി സൈന്യം സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഭീകരാക്രമണത്തെ അപലപിച്ചു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ പിഎഫ്എഫ് ഏറ്റെടുത്തു. ഭീകരർക്കായി സൈന്യം ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

പുൽവാമയിൽ ഉത്തർ പ്രദേശ് സ്വദേശിയായ ഒരു തൊഴിലാളിക്കുനേരെ ഭീകരർ വെടിയുതിർത്ത സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണം ഉണ്ടാകുന്നത്. ദിവസങ്ങൾക്ക് മുൻപ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറടറും ആറ് നിർമ്മാണ തൊഴിലാളികളുമടക്കം 7 പേർ കൊല്ലപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments