ശ്രീനഗർ: ജമ്മു-കശ്മീരിൽ സൈനിക വാഹനം ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. അഖ്നൂർ മേഖലയിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള ജൊഗ്വാനിലാണ് സംഭവം.
രാവിലെ ഏഴിന് സൈനിക വാഹനം കടന്നുപോകുന്നതിനിടെ, ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുപേരെ വധിച്ചത്. പരിശോധന തുടരുകയാണ്. അതിർത്തി കടന്നെത്തിയവരാണ് ആക്രമണത്തിനു പിന്നിലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.