വാഷിങ്ടണ്‍: ഇന്ത്യൻ വംശജരായ താരങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ യു.എസ് ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായ സ്റ്റുവര്‍ട്ട് ലോയെ നീക്കി.
പരിശീലകൻ തങ്ങളെ അവിശ്വസിക്കുകയും മറ്റുള്ളവരോട് പ്രീണനം കാട്ടുകയും ചെയ്തുവെന്ന് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേൽ അടക്കമുള്ള എട്ട് മുതിർന്ന താരങ്ങൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യു.എസ് ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു.
മുന്‍ ആസ്‌ട്രേലിയന്‍ ബാറ്ററായ ലോ ഈ വര്‍ഷം ഏപ്രിലിലാണ് പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസം സ്‌കോട്ട്ലന്‍ഡിനോട് ടീം പത്ത് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പുറത്താക്കുകയായിരുന്നു.