Thursday, November 21, 2024

HomeNewsKeralaബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു

ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു

spot_img
spot_img

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ (ബിസിഎംസിഎച്ച്) ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെൻ്റ് ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു. എല്ലാ വർഷവും ഒക്ടോബർ 27ന് ലോകമെമ്പാടും ഒക്യുപേഷണൽ തെറാപ്പി ദിനം ആചാരിക്കപ്പെടുന്നു. “ഒക്യുപേഷണൽ തെറാപ്പി, എല്ലാവർക്കുമായി,” എന്നതായിരുന്നു ഈ വർഷത്തെ തീം.

എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കായുള്ള പുനരധിവാസ ചികിത്സയിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുള്ള പ്രാധാന്യത്തെ പരിപാടി എടുത്തുകാട്ടി. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്ല്യത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (എ.ഐ.ഒ.ടി.എ) ഒണററി സെക്രട്ടറിയും കേരള ഒക്യുപേഷണൽ തെറാപ്പി അസോസിയേഷൻ (കെ.ഒ.ടി.എ) പ്രസിഡൻ്റുമായ ഡോ.ജോസഫ് സണ്ണി മുഖ്യാതിഥിയായി. പലതരം രോഗങ്ങളോ അപകടങ്ങളൊ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നിത്യജീവിതത്തിൽ സ്വയംപര്യാപ്തത വീണ്ടെടുക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലുമുള്ള ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ അർപ്പണബോധത്തെ ഡോ. ജോസഫ് സണ്ണി തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു.

ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിൽ പ്രവർത്തനം അനുഷ്ഠിക്കുന്ന ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളെ ചടങ്ങിൽ ആദരിച്ചു. ഒക്യുപേഷണൽ തെറാപ്പി സേവനങ്ങൾ സ്വീകരിച്ചിട്ടുള്ള രോഗികൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. എലിസബത്ത് ജോസഫ്, എൻആർസി എൻസിഡി ഡയറക്ടർ ജോൺസൺ ഇടയാറന്മുള, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റ് മേധാവി & സീനിയർ കൺസൾട്ടന്റ് ഡോ തോമസ് മാത്യു, റീഹാബിലേഷൻ ഡയറക്ററർ ബിജു മറ്റപ്പള്ളി, ബ്ര. അഭിജിത്ത്, ജോഷിമോൻ തോമസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കേരള ഒക്യുപേഷണൽ തെറാപ്പി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മേരി ഫിലിപ്പിൻ്റെ ബോധവൽക്കരണ പ്രഭാഷണത്തോടെ പരിപാടി സമാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments