Friday, January 3, 2025

HomeAmericaകാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 2 ന് ഫിലഡല്‍ഫിയയില്‍

കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 2 ന് ഫിലഡല്‍ഫിയയില്‍

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ചിക്കാഗൊ സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 2 ശനിയാഴ്ച്ച രാവിലെ എ’ു മണിമുതല്‍ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും.

അമേരിക്കയില്‍ സീറോമലബാര്‍ കത്തോലിക്കാ കോഗ്രണ്‍സിന്റെ വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും, 1999 മുതല്‍ 2011 വരെ സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നതകര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തു പത്താമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണിത്. മല്‍സരത്തിന് വിവിധ ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

ശനിയാഴ്ച്ച രാവിലെ എട്ടു മണിക്ക് ഉല്‍ഘാടനം ചെയ്യപ്പെടു ഏകദിന ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക്‌ശേഷം വൈകുന്നേരേം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപ്പള്ളി (മേവട) സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിന് മുന്‍ ചാപ്റ്റര്‍ പ്രസിഡന്റ് റോഷിന്‍ പ്ലാമൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമികവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാര്‍ത്ഥം നല്കപ്പെടുന്ന എം. വി. പി കപ്പ് കളിയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വ്യക്തിക്ക് ലഭിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments