Sunday, December 22, 2024

HomeAmericaകമലാ ഹാരിസിന് വോട്ട് ചെയ്തതായി ഹോളിവുഡ് ചലച്ചിത്ര താരം ജെനിഫര്‍ ആനിസ്റ്റണ്‍

കമലാ ഹാരിസിന് വോട്ട് ചെയ്തതായി ഹോളിവുഡ് ചലച്ചിത്ര താരം ജെനിഫര്‍ ആനിസ്റ്റണ്‍

spot_img
spot_img

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വോട്ട് ചെയ്തതായി ഹോളിവുഡ് ചലച്ചിത്രതാരവും ടിവിതാരവുമായ ജെനിഫര്‍ ആനിസ്റ്റണ്‍. കമലാ ഹാരിസിനും ടിം വാല്‍സിനും അഭിമാനത്തോടെ വോട്ട് ചെയ്തു എന്ന് നടി എക്‌സില്‍ കുറിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ടിം വാല്‍സ്.

ആരോഗ്യസംരക്ഷണത്തിനും തുല്യതയ്ക്കും പ്രത്യുല്‍പാദന സ്വാതന്ത്ര്യത്തിനും സുരക്ഷിതമായ വിദ്യാലയം, പക്ഷപാതമില്ലാത്ത സമ്പദ്‌വ്യവസ്ഥ
എന്നിവയ്ക്ക് മാത്രമായല്ല ഞാനിന്ന് വോട്ട് ചെയ്തത്. വിവേകത്തിനും മനുഷ്യന്റെ അന്തസ്സിനും കൂടി വേണ്ടിയാണ്- നടി എക്‌സില്‍ കുറിച്ചു.

https://x.com/jenn1feraniston/status/1851743541141148044

ജനാധിപത്യത്തിനെതിരായ ആക്രമണങ്ങളുടെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും ഈ യുഗം ദയവായി നമുക്ക് അവസാനിപ്പിക്കാമെന്നും ജനങ്ങളെ ഒന്നിപ്പിക്കുന്ന ആള്‍ക്ക് വോട്ട് ചെയ്യാനും ജെനിഫര്‍ ആനിസ്റ്റണ്‍ പോസ്റ്റിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ജെനിഫറിന് പുറമെ ടെയ്‌ലര്‍ സ്വിഫ്റ്റ്, റിക്കി മാര്‍ട്ടിന്‍, ലിയനാര്‍ഡോ ഡികാപ്രിയോ, സാറാ ജെസിക്ക പാര്‍ക്ക് തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികള്‍ കമലാഹാരിസിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments