Monday, December 23, 2024

HomeAmerica''ബോധിവൃക്ഷത്തണലിൽ'' നാളെ അറ്റേർണി ജയശ്രീ പട്ടേൽ മുഖ്യാതിഥി

”ബോധിവൃക്ഷത്തണലിൽ” നാളെ അറ്റേർണി ജയശ്രീ പട്ടേൽ മുഖ്യാതിഥി

spot_img
spot_img

ജോർജ് തുമ്പയിൽ

ടീനെക്ക്  (ന്യൂജേഴ്സി): ട്രൈ സ്റ്റേറ്റ് ന്യൂ ജേഴ്സിയിലെ പ്രശസ്തരായ
രാജൻ മിത്രാസ്, ജോസ് കുട്ടി വലിയ കല്ലുങ്കൽ, ബൈജു വറുഗീസ്
തുടങ്ങിയവരൊക്കെ സോഷ്യൽ മീഡിയയിൽ ആവോളം പുകഴ്ത്തിയ ഫൈൻ ആർട്സ് മലയാളത്തിന്റെ, ഏറ്റവും പുതിയ, 67-) മത് സ്റ്റേജ് പ്രൊഡക്ഷനായ ”ബോധിവൃക്ഷത്തണലിൽ”  നവംബർ 2 ശനിയാഴ്ച 5.30ന് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളിലാണ് അരങ്ങേറുന്നത്.

പ്രശസ്ത അറ്റേർണി ജയശ്രീ പട്ടേൽ ആണ് മുഖ്യാതിഥി.

അച്ഛൻ പ്രശസ്തമായ സാമൂതിരി കുടുംബത്തിൽ നിന്ന്. അമ്മ ആർട്ടിസ്റ്റ് രവിവർമ്മയുടെ കുടുംബത്തിൽ നിന്ന്. കോട്ടയ്ക്കൽ കഥകളി ഗ്രൂപ്പിന്റെയും കലാമണ്ഡലം ക്ഷേമാവതിയുടെയും ശിഷ്യ.  യൂണിവേഴ്സിറ്റി തല മത്സരത്തിലെ കലാപ്രതിഭ.

ഭർത്താവ് ഡോ .ജെ. എം. പട്ടേൽ, ന്യൂയോർക്ക് മൗണ്ട്  സീനായി ആശുപത്രിയിലെ ട്രോമാ സർജൻ ആയിരുന്നു.  2 കുട്ടികൾ.

ഡോ.എം.വി.പിള്ളയെ ആയിരുന്നു മുഖ്യാതിഥി ആയി സംഘാടകർ കണ്ടെത്തിയിരുന്നത്. ഡാളസിൽ നിന്നുള്ള ടിക്കറ്റും ഒക്കെ എടുത്ത് വിമാനമിറങ്ങാൻ കാത്തിരിക്കവെയാണ് സങ്കടകരമായ ആ വാർത്ത എത്തിയത് . മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരനെ ചികിൽസിച്ച ഡോ . വിനായകം ഹെമറേജിനെ തുടർന്ന് വാഷിംഗ്‌ടൺ ഡിസിയിൽ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ അത്യാസന്നനിലയിൽ കിടക്കുന്നു. തന്റെ
പ്രിയ സുഹൃത്തിനെ കാണണമെന്നുള്ള അഭിവാഞ്ഛയിൽ ഡോ.എം.വി.പിള്ള വാഷിംഗ്‌ടണിലേക്ക്‌ പറന്നു.  അങ്ങിനെയാണ് ഡോ . എം.വി.പിള്ളയെ ഫൈൻ ആർട്സിന് നഷ്ടമായത് .

മലയാള സാഹിത്യത്തെയും നാടകങ്ങളെയും ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരാളെ കണ്ടെത്തുക ദുഷ്കരമായിരുന്നു എന്ന് പേട്രൺ പി റ്റി ചാക്കോ (മലേഷ്യ) പറഞ്ഞു.

”അക്കരക്കാഴ്ചകൾ” ഫെയിം സജിനി സഖറിയ ഉൾപ്പെടെയുള്ളവർ രംഗത്ത്
എത്തുന്നു. 2001മുതൽ ഇതപര്യന്തമുള്ള നാടകങ്ങളിലെ സംവിധായകനായ റെഞ്ചി കൊച്ചുമ്മന്റെ തൊപ്പിയിലെ മറ്റൊരു തൂവലാണ് ഈ നാടക സംവിധാനം.

ഫൈൻ ആർട്സിലെ മറ്റൊരു കലാകാരനായ ജോസ് കാഞ്ഞിരപ്പള്ളിക്കായിരുന്നു കേരളത്തിൽ നിന്നും നാടകം കണ്ടെത്തുന്നതിന്റെ ചുമതല.

ഫൈൻ ആർട്സ് മലയാളത്തിന്റെ ലോഗോ ഡിസൈൻ ചെയ്തതും  വീഡിയോ വോൾ രൂപകല്പന ചെയ്തതും മറ്റൊരു കലാകാരനായ റ്റീനോ തോമസ് ആണ്. ഇതാദ്യമായാണ് ഫൈൻ ആർട്സിനായി വീഡിയോ വോൾ രംഗത്ത് എത്തുന്നത്.

സുവനീർ പ്രസിദ്ധീകരണം അവസാന റൗണ്ടിലായതായി എഡിറ്റർ എഡിസൺ എബ്രഹാം അറിയിച്ചു.

സണ്ണി റാന്നി, സജിനി സഖറിയാ, റോയി മാത്യു, ഷിബു ഫിലിപ്, ഷൈനി എബ്രഹാം, റിജോ എരുമേലി, ജോർജി സാമുവൽ, ജോർജ് മുണ്ടൻചിറ, ജോസ്ലിൻ മാത്യു, സന്തോഷ്, ജോയൽ ജോർജി, റൂബി ജോർജി, ബേബി ബ്രാണ്ടൻ പട്ടേൽ, ബേബി സവാനാ തോമസ് എന്നിവരാണ് രംഗത്ത്.

എഡിസൺ എബ്രഹാം -സുവനീർ എഡിറ്റർ
ജോൺ (ക്രിസ്റ്റി) സഖറിയാ, ഷീജ മാത്യു , ജിനു പ്രമോദ് – ആഡിറ്റോറിയം മാനേജ്മെന്റ്
റ്റീനോ തോമസ്-വീഡിയോ വോൾ
ജിജി എബ്രഹാം -ലൈറ്റ്സ്

PT ചാക്കോ – ഗാനരചന

റീനാ മാത്യു -സംഗീത ഏകോപനം
ജോർജ് തുമ്പയിൽ /ചാക്കോ ടി ജോൺ -സ്റ്റേജ് മാനേജ്‌മെന്റ്
സണ്ണി കല്ലൂപ്പാറ, കുഞ്ഞുമോൻ വാളക്കുഴി -മേക്കപ്പ്
സ്റ്റീവൻ എബ്രഹാം -ഫോട്ടോഗ്രാഫർ
റയാൻ തോമസ് – വീഡിയോ എഡിറ്റിംഗ്
ഷൈനി എബ്രഹാം -പ്രൊഡ്യുസർ


പ്രാക്ടീസ് സെഷനുകൾ, റിഹേഴ്സൽ സപ്പോർട്ട് എന്നിവകൾക്ക് വീടുകൾ തുറന്ന് നൽകിയ ജിജി എബ്രഹാം /ഷൈനി എബ്രഹാം എന്നിവർക്കും റോയി മാത്യു/ റീനാ മാത്യു എന്നിവർക്കും പ്രസിഡന്റ് ജോൺ (ക്രിസ്റ്റി)സഖറിയ നന്ദി അറിയിച്ചു.

ന്യൂജേഴ്സി, ന്യൂ യോർക്ക്, ഫിലഡെൽഫിയ എന്നിവിടങ്ങളിലെ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാടകത്തിന്റെ ഏതാനും ചില ടിക്കറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളു. അവ https://fineartsmalayalamnj.com എന്ന
ഓൺലൈൻ ലിങ്കിൽ ലഭ്യമാണെന്നും ട്രെഷറാർ എഡിസൺ എബ്രഹാം അറിയിച്ചു.

വിവരങ്ങൾക്ക് : ജോൺ (ക്രിസ്റ്റി )സഖറിയ -(908) 883-1129, റോയി മാത്യു
-(201) 214-2841.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments