Friday, November 8, 2024

HomeAmericaപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ട്രംപ്

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ട്രംപ്

spot_img
spot_img

വാഷിംഗ്ടണ്‍: താന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്.ബംഗ്ലാദേശില്‍ ഹിന്ദുക്കളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെയും ട്രംപ് അപലപിച്ചു. ഇന്ത്യയ്ക്ക് ദീപാവലി ആശംസകളും നേര്‍ന്നു.

തന്റെ എതിരാളിയും യു.എസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും പ്രസിഡന്റ് ജോ ബൈഡനും യുഎസിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ബംഗ്ലാദേശില്‍ ഹിന്ദു, ക്രിസ്ത്യന്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച ട്രംപ് താനാണ് യുഎസില്‍ അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത് സംഭവിക്കാന്‍ അനുവദിക്കുകയില്ലായിരുന്നു എന്നും പറഞ്ഞു.

ഇസ്രായേല്‍-യുക്രൈന്‍ വിഷയത്തില്‍ ഉള്‍പ്പെടെ, യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലെ വിഷയങ്ങളില്‍ അടക്കം ഇവര്‍ പരാജയമാണ്. ഞാന്‍ അധികാരത്തില്‍ വന്നാല്‍ യുഎസിനെ കൂടുതല്‍ ശക്തമാക്കും, അതിലൂടെ സമാധാനം പുലര്‍ത്തുമെന്നും ട്രംപ് എക്സിലൂടെ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments