Saturday, February 22, 2025

HomeCinemaഅയ്യങ്കാളിയുടെ ജീവചരിത്രം ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രമാവുന്നു; 'കതിരവനിൽ' നായകൻ പ്രമുഖ ആക്ഷൻ ഹീറോ

അയ്യങ്കാളിയുടെ ജീവചരിത്രം ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രമാവുന്നു; ‘കതിരവനിൽ’ നായകൻ പ്രമുഖ ആക്ഷൻ ഹീറോ

spot_img
spot_img

നവോത്ഥാന നായകൻ അയ്യങ്കാളിയുടെ (Ayyankali) ജീവചരിത്രം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ (Kathiravan) പ്രഖ്യാപിച്ചു. താരാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. ദീപാവലി ദിനത്തിൽ പ്രഖ്യാപിച്ച ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ ആക്ഷൻ ഹീറോ അയ്യങ്കാളിയാകുന്നു എന്നാണ് സൂചന. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണ നിർമ്മിക്കുന്നു. താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഒരു ആക്ഷൻ ഹീറോ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ പ്രദീപ് കെ. താമരക്കുളം നിർവഹിക്കുന്നു.

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് നേടിയ (മെമ്മറി ഓഫ് മർഡർ) അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് ഇതിനു മുൻപ് സംവിധാനം ചെയ്തത്. വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺ രാജായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments