Thursday, November 7, 2024

HomeNewsKeralaവ്യാ​ജ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ

വ്യാ​ജ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ

spot_img
spot_img

കൊ​ച്ചി: വ്യാ​ജ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി കൊ​ച്ചി സൈ​ബ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

അ​സോ (ആ​പ് സ്റ്റോ​ർ ഒ​പ്റ്റി​മൈ​സേ​ഷ​ൻ) എ​ന്ന ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ആ​പ്പി​ൽ ആ​ളു​ക​ളെ ചേ​ർ​ത്ത് ദി​വ​സ​വ​രു​മാ​ന​മാ​യി പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 1500ഓ​ളം ആ​ളു​ക​ളി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കൊ​ല്ലം പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​നി ഡോ​ൺ​ബോ​സ്കോ ന​ഗ​ർ 152ൽ ​താ​മ​സി​ക്കു​ന്ന ജെ​ൻ​സി മോ​ളാ​ണ്​ (24) പി​ടി​യി​ലാ​യ​ത്.

അ​സോ ആ​പ്പി​ലൂ​ടെ നി​ശ്ചി​ത വ​രു​മാ​നം ഉ​ണ്ടാ​ക്കാം എ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. 20,000 രൂ​പ ആ​പ് വ​ഴി നി​ക്ഷേ​പി​ച്ചാ​ൽ ദി​വ​സം നി​ശ്ചി​ത തു​ക ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​ത്​ വി​ശ്വ​സി​ച്ച് നി​ര​വ​ധി​പേ​ർ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും ഇ​വ​ർ ന​ൽ​കി​യ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ണം നി​ക്ഷേ​പി​ച്ചു. നി​ക്ഷേ​പി​ച്ച തു​ക​യും ലാ​ഭ​വും ആ​പ്പി​ൽ കാ​ണി​ച്ചി​രു​ന്ന​തി​നാ​ൽ പ​ല​രും ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി.

കൂ​ടാ​തെ, ആ​ദ്യം പ​ണം നി​ക്ഷേ​പി​ച്ച ആ​ളു​ക​ൾ​ക്ക് നി​േ​ക്ഷ​പി​ച്ച തു​ക​യും വ​ൻ​ലാ​ഭ​വും തി​രി​കെ കി​ട്ടി​യ​തും കൂ​ടു​ത​ൽ​പേ​രെ ആ​ക​ർ​ഷി​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട് നി​ക്ഷേ​പി​ച്ച തു​ക​യും ലാ​ഭ​വും പി​ൻ​വ​ലി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് ചി​ല​ർ ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി സ്വ​ദേ​ശി​യും മ​റ്റ് 52 പേ​രും ചേ​ർ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments