Monday, December 23, 2024

HomeMain Storyഅമേരിക്കയും ഇസ്രയേലും കനത്ത തിരിച്ചടി നേരിടും: ഇറാന്‍

അമേരിക്കയും ഇസ്രയേലും കനത്ത തിരിച്ചടി നേരിടും: ഇറാന്‍

spot_img
spot_img

ടെഹ്‌റാന്‍: തങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടിക്ക് ഇസ്രായേലും അമേരിക്കയും കനത്ത തിരിച്ചടി നേരിടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖാംനഈയുടെ മുന്നറിയിപ്പ്.

ഇസ്ലാമിക വിപ്ലവത്തിനു പിന്നാലെ യു.എസ് എംബസി 1979 ല്‍ വിദ്യാര്‍ഥികള്‍ പിടിച്ചടക്കിയതിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി തെഹ്‌റാനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഖാംനഈ. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുതയുടെ തുടക്കവും അതായിരുന്നു. ‘ശത്രുക്കള്‍ സയണിസ്റ്റ് ഭരണകൂടമായാലും അമേരിക്കയായാലും അവര്‍ ഇറാനോടും സഖ്യരാജ്യങ്ങളോടും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളോടും ചെയ്യുന്ന കാര്യങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടും’ ഖാംനഈ പറഞ്ഞു.

ഇറാന്റെ മിസൈല്‍ ആക്രമണത്തിനു തിരിച്ചടിയായി ഒക്ടോബര്‍ 26ന് ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയും നാലു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇസ്രായേലിനുനേരെ ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചത്. നവംബര്‍ അഞ്ചിലെ യു.എസ് പ്രസിഡന്റ്‌റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇസ്രായേലിനെ ഇറാന്‍ ആക്രമിച്ചേക്കുമെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക ഇറാന്‍ തയാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനില്‍നിന്ന് നേരിട്ട് ആക്രമിക്കുന്നതിന് പകരം ഇറാഖിലെ തങ്ങളെ അനുകൂലിക്കുന്ന സായുധ വിഭാഗത്തെ ഉപയോഗിച്ച് ആക്രമിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. അതേസമയം, ഇറാനില്‍ എവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നത് തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments