Friday, November 8, 2024

HomeAmericaനൂറ്റാണ്ടുകളായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബറിലെ ചൊവ്വാഴ്ച്ച

നൂറ്റാണ്ടുകളായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബറിലെ ചൊവ്വാഴ്ച്ച

spot_img
spot_img

വാഷിംഗ്ടണ്‍: നൂറ്റാണ്ടുകളായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബറിലെ ചൊവ്വാഴ്ച്ച . ഇക്കുറി നവംബര്‍ അഞ്ചിനാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റിനായുള്ള വോട്ടെടുപ്പ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടാണ് നവംബറില്‍ വോട്ടെടുപ്പ് തീരുമാനിച്ചത്. അത് ഇപ്പോഴും പിന്തുടരുന്നു.


19-ാം നൂറ്റാണ്ടില്‍ രാജ്യത്തെ ഭൂരിഭാഗം പേരും കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരുന്നത്. ഈ കാലഘട്ടത്തില്‍ കാര്‍ഷിക വിളവെടുപ്പ് ഒക്ടോബറോടെ അവസാനിക്കും. തുടര്‍ന്ന് കര്‍ഷകര്‍ക്ക് സുഗമമായി വോട്ട് ചെയ്യാനായി നവംബര്‍ മാസത്തില്‍ കഴിയും.  

ഞായറാഴ്ചകളില്‍ പലരും വിശ്രമിക്കാനും പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായും പോകുന്ന സമയമാണ്. അതിനാലാണ് ഒരു ദിവസം കൂടി കഴിഞ്ഞ്  ചൊവ്വാഴ പോളിംഗ് നടത്താന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തീരുമാനിച്ചത്.
1845ല്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് ദിനമാക്കാന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചു. 1848 നവംബര്‍ ഏഴ് ചൊവ്വാഴ്ചയാണ് ആദ്യ ദേശീയ തിരഞ്ഞെടുപ്പ് ദിനമായി യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. അവധി ദിനമായ ഞായറാഴ്ച്ചയ്ക്ക് ശേഷം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പിന് തിങ്കളാഴ്ച തെരഞ്ഞെടുക്കാതിരുന്നത്.
    1845-ന് മുമ്പ്, നവംബറിലെ ആദ്യ ബുധനാഴ്ചയ്ക്ക് മുമ്പ് 34 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താമായിരുന്നു. ഈ സംവിധാനത്തിന് ചില പോരായ്മകളും ഉണ്ടായിരുന്നു.
ജോര്‍ജ്ജ് വാഷിംഗ്ടണ്‍ അധികാരത്തിലേറുന്ന ആദ്യത്തെ പ്രസിഡന്റ്  തിരഞ്ഞെടുപ്പ് ദിനം 1848 നവംബര്‍  ഏഴിനായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments