ചിക്കാഗോ: കുമരകം വാച്ചാച്ചിറയിൽ ജോസഫ് ( കുഞ്ഞൂഞ്ഞുകുട്ടി – 79) ചിക്കാഗോയിൽ അന്തരിച്ചു. ഫോമാ മുൻ പ്രസിഡൻ്റ് ബെന്നി വാച്ചാച്ചിറയുടെ ജേഷ്ഠസഹോദരനാണ്.
സംസ്കാരം പിന്നീട് ബെൻസൺവില്ല സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ. നാട്ടിൽ കുമരകം നെപ്പുംസിൻ ക്നാനായ പള്ളിയിലും പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിലും അംഗമായിരുന്നു
ഭാര്യ ലിറ്റിൽ ഫ്ളവർ (കുഞ്ഞുമോൾ) പുന്നത്തുറ കല്ലുവെട്ടുകുഴിയിൽ കുടുംബാംഗം. ആദ്യ ഭാര്യ മേരിക്കുട്ടി 1999 ൽ ചിക്കാഗോയിൽ അപകടത്തിൽ മരിച്ചു. കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്
മക്കൾ: ജൈസൺ, ജോൺസൺ, ജിൻസൺ വാച്ചാച്ചിറ. മരുമക്കൾ: ബോബി മാക്കിൽ, ജോംസി ഏലംതാനത്ത്, മീനു പടിഞ്ഞാക്കര. എട്ടു കൊച്ചുമക്കളുണ്ട്.
സഹോദരങ്ങൾ: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, ജോയി വാച്ചാച്ചിറ, കുഞ്ഞൂഞ്ഞമ്മ ചെറിയത്തിൽ, ജോപ്പൻ വാച്ചാച്ചിറ, എൽസമ്മ ചാലുങ്കൽ, ലിസി പള്ളത്തടം, ബെന്നി വാച്ചാച്ചിറ .
സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്