വാഷിംഗ്ടണ്‍: യു.എസ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ആര് വിജയിക്കുമെന്ന പ്രവചനവുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ചാറ്റ്ജിപിടിയുടെ എ.ഐ ഞെട്ടിക്കുന്ന പ്രവചനമാണ് നടത്തിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപോ കമലാ ഹാരിസോ യു.എസ്സില്‍ പ്രസിഡന്റാവില്ലെന്നാണ് ചാറ്റ്ജിപിടിയുടെ പ്രവചനം. രണ്ട് പേരും തിരഞ്ഞെടുപ്പില്‍ മുന്നിലെത്തില്ല. പകരം മറ്റൊരാള്‍ അപ്രതീക്ഷിതമായി മുന്നിലെത്തുമെന്നും പ്രവചനത്തില്‍ പറയുന്നു.
അവസാന മണിക്കൂറുകളില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവും. ആരും പ്രതീക്ഷിക്കാത്തതായിരിക്കും ഇത്. ട്രംപോ കമലയോ മുന്നിലെത്തില്ല. പകരം മറ്റൊരു നേതാവിന്റെ ഉദയം കാണാനാവും. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ജെഡി വാന്‍സ്, ടിം വാള്‍സ് എന്നിവരുടെ പേരുകളാണ് എഐ സൂചിപ്പിക്കുന്നത്.
അധികം അറിയപ്പെടാത്ത ഒരുപേര് തിരഞ്ഞെടുപ്പ് ദിനത്തില്‍ ഉയര്‍ന്ന് വരും. ആ നേതാവ് അധികാരത്തിലെത്തും. ആരും അത് പ്രതീക്ഷിക്കില്ലെന്നും എഐ പ്രവചനത്തില്‍ പറയുന്നു. അതേസമയം ട്രംപും കമലാ ഹാരിസും തമ്മിലുള്ള പോരാട്ടം കടുപ്പമായിരിക്കുമെന്നും പ്രവചനത്തിലുണ്ട്. നവംബര്‍ അഞ്ചിന് ഫലം പ്രഖ്യാപിക്കുന്ന സമയത്ത് യുഎസ്സിലാകെ സംഘര്‍ഷങ്ങളുണ്ടാവും. പ്രതിഷേധങ്ങള്‍, മാര്‍ച്ചുകള്‍, റാലികള്‍ എന്നിവയെല്ലാം ഉണ്ടാവും. സംഘര്‍ഷഭരിതമാകും അന്തരീക്ഷം. ഇത് സമാധാനത്തിന് തടസ്സമാകും.
വലിയ ഏറ്റുമുട്ടലുകളുണ്ടാവുമെന്നും ചാറ്റ് ജിപിടി മുന്നറിയിപ്പ് നല്കുന്നു. നേരത്തെ തന്നെ ട്രംപ് തിരഞ്ഞെടുപ്പ് കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ട്. ഇത് ട്രംപ് ആരാധകരെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആക്സിയോസ് ഒക്ടോബര്‍ മുപ്പതിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങളുടെ പരമ്പര തന്നെയുണ്ടാവുമെന്ന് ഭയപ്പെടുന്നുവെന്ന് പറയുന്നുണ്ട്. സുരക്ഷാ സേനകള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് വാഷിംഗ്ടണില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്യാപിറ്റലിന് സുരക്ഷ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ജനുവരി ആറിലെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് ഭയം. അതേസമയം കമലാ ഹാരിസിന്റെ രാഷ്ട്രീയ ഭാവി തകരില്ലെന്ന് ചാറ്റ് ജിപിടി പറയുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് പരാജയപ്പെട്ടാലും, അവരുടെ പ്രാധാന്യം നഷ്ടപ്പെട്ടില്ല. ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം അവര്‍ ഒരുപാട് വര്‍ധിപ്പിക്കുമെന്നും പ്രവചനമുണ്ട്.
കമലാ ഹാരിസ് നേരത്തെ ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റായി മാറിയത്. അതിന് ശേഷമുള്ള മുന്നേറ്റമെല്ലാം കമലയുടെ മാത്രം കരുത്തിലായിരുന്നു. സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനവും കമല നേടിയെടുത്തിരുന്നു. വിദേശത്തും, യു.എസ്സിലും ഒരേപോലെ കമല പ്രവര്‍ത്തിക്കും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കായി അവര്‍ പോരാടുമെന്നും എ.ഐ പറയുന്നു.
ട്രംപ് പരാജയപ്പെട്ടാലും സ്വാധീനം നഷ്ടപ്പെടില്ലെന്നും പ്രവചനത്തിലുണ്ട്. എന്നാല്‍ അധികാരം ട്രംപിന് ലഭിക്കില്ല. കോടതികളിലെ കേസുകള്‍ പലതും വൈകും. ട്രംപിന്റെ പാരമ്പര്യം ജനങ്ങളുടെ മനസ്സില്‍ ദീര്‍ഘകാലം നിലനില്ക്കും. ഭാവിയിലെ പ്രചാരണങ്ങളിലും ട്രംപ് ഉന്നയിച്ച കാര്യങ്ങള്‍ കടന്നുവരുമെന്ന് ചാറ്റ്ജിപിടി പറയുന്നു. അതേസമയം എഐയുടെ ഈ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.