Sunday, December 22, 2024

HomeNewsKeralaപാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

spot_img
spot_img

ന്യൂഡൽഹി: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ്തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചത്

വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. അതേസമയം, വയനാട്ടിലെയും ചേലക്കരയിലെയും വോട്ടെടുപ്പ് നേരത്തെ നിശ്ചയിച്ച പ്രകാരം നവംബര്‍ 13ന് തന്നെ നടക്കും

വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ടായിരിക്കില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെയും വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസ്കാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബര്‍ 13ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments