വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥികളുടെ ചങ്കിടിപ്പ് കൂട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രണ്ടു തവണ ട്രംപിനൊപ്പം നിന്ന അയോവ സംസ്ഥാനം ഇക്കുറി
ഡമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനൊപ്പമെന്നാണ് സര്‍വേ ഫലം. ഡെ മോയിന്‍ റജിസ്റ്റര്‍ പത്രം നടത്തിയ അഭിപ്രായസര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വാര്‍ത്ത് വാര്‍ത്ത റിപ്പബ്ലിക്കന്‍ ക്യാപ്പിന് ചങ്കിടിപ്പ് ഏറി. 65 വയസനുമുകളില് പ്രായമുള്ള സ്ത്രീകളും നിഷ്പക്ഷ വോട്ടര്‍മാരും അയോവയില്‍ കമലയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
സര്‍വേ പ്രകാരം ആകെ വോട്ടര്‍മാരില്‍ 47 ശതമാനം കമലയ്ക്കനുകൂലവും 44 ശതമാനം ട്രംപിനൊപ്പവുമെന്നാണ്. സര്‍വേ ഫലത്തെ ട്രംപ് തള്ളി.
”അയോവയില്‍നിന്നുള്ള സെനറ്റര്‍ ജോണി ഏണ്‍സ്റ്റും മറ്റു പലരും തന്നെ വിളിച്ചതായും അയോവയില്‍ തനിക്ക് തന്നെയാണ് മേധാവിത്വമെന്നാണ അവര്‍ പറഞ്ഞതെന്നും ട്രംപ് വിശദീകരിച്ചു.. കര്‍ഷകര്‍ എന്നെ ഇഷ്ടപ്പെടുന്നു. ഞാനവരെയും’- പെന്‍സില്‍വേനിയയിലെ യോഗത്തില്‍ ട്രംപ് പറഞ്ഞു.
അരിസോണ, ജോര്‍ജിയ, മിഷിഗന്‍, നെവാഡ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, വിസ്കോന്‍സെന്‍ എന്നീ സ്വിങ് സ്റ്റേറ്റുകളുടെ കൂട്ടത്തില്‍പ്പെടുന്നതായിരുന്നില്ല അയോവ. ഈ സംസ്ഥാനങ്ങളിലേക്ക് പലവട്ടം പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ഥികള്‍ ഏറ്റവും കുറവ് വന്നിരിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് അയോവയാണ്. അതുകൊണ്ടുതന്നെ അയോവ മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോയെന്ന ഭീതി ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. എന്നാല്‍ അയോവ പൂര്‍ണമായും റിപ്പബ്ലിക്കന്മാര്ക്കൊപ്പം നില്ക്കുന്ന സംസ്ഥാനമെന്ന വാദത്തിനും അടിസ്ഥാനമില്ല. 2008ലും 2012ലും ഒബാമയെ പിന്തുണച്ച സംസ്ഥാനമാണിത്.