Thursday, November 7, 2024

HomeMain Storyലോകം ഉറ്റുനോക്കുന്നു അമേരിക്കയിലേക്ക്: റിക്കാര്‍ഡ് പോളിംഗിന് സാധ്യതയെന്നു സൂചന , 1.76 ലക്ഷം പോളിംഗ് ബൂത്തുകള്‍

ലോകം ഉറ്റുനോക്കുന്നു അമേരിക്കയിലേക്ക്: റിക്കാര്‍ഡ് പോളിംഗിന് സാധ്യതയെന്നു സൂചന , 1.76 ലക്ഷം പോളിംഗ് ബൂത്തുകള്‍

spot_img
spot_img

വാഷിംഗ്ടണ്‍: ലോക സമ്പദ് വ്യവസ്ഥയേയും ഭരണ ക്രമത്തെയും നിയന്ത്രിക്കുന്ന അമേരിക്കയുടെ ഭരണത്തിന് ആരു ചുക്കാന്‍ പിടിക്കുമെന്നറിയാന്‍ ലോകം കാത്തിരിക്കുന്നു. എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്. അമേരിക്കന്‍ ഐക്യനാടിന്റെ പ്രഥമപൗരനായുള്ള വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇക്കുറി പോളിംഗ്് ശതമാനം റെക്കോഡ് ഭേദിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍ . 53.9 എന്ന ഉയര്‍ന്ന മുന്‍കൂര്‍ വോട്ടിംഗ്് ശതമാനവും രാജ്യത്തുടനീളം നിലനില്‍ക്കുന്ന തീവ്രതാത്പര്യങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും ഈ സൂചനാണ് നല്കുന്നതെന്നാണ് വിദദ്ധരുടെ വിലയിരുത്തല്‍
ഒഹായോയിലെ ബട്‌ലര്‍ കൗണ്ടിയില്‍ രജിസ്റ്റേഡ് വോട്ടര്‍മാരില്‍ 25 പേരും മുന്‍കൂറായി വോട്ടുചെയ്തു.


വോട്ടെടുപ്പിന് ഔദ്യോഗീക തുടക്കം ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്‌സ്വില്‍ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതോടെയാണ്. . അപ്പോള്‍ അവിടെ സമയം ചൊവ്വാഴ്ച്ച അര്‍ധരാത്രി കഴിഞ്ഞിട്ടേയുണ്ടാകൂ. എല്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആദ്യം വോട്ട് ചെയ്യുന്നത് അവിടുത്തുകാരാണ്. ഇന്ത്യന്‍സമയം ബുധനാഴ്ച ഉച്ചയോടെ അലാസ്‌കയിലാകും വോട്ടെടുപ്പിന്റെ അവസാനം.
സംസ്ഥാനങ്ങള്‍ക്കനുസരിച്ച് പോളിംഗ് സമയം വ്യത്യാസപ്പെട്ടിരിക്കും. മിക്കയിടത്തും പ്രാദേശികസമയം രാവിലെ ആറിനും എട്ടിനുമിടയില്‍ ആരംഭിക്കുന്ന വോട്ടെടുപ്പ്, രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ അവസാനിക്കും. ചില സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായേക്കും. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാത്ത ഇടങ്ങളിലേത് വൈകും.
538 ഇലക്ടറല്‍ വോട്ടുകളില്‍ 270ആണ് വിജയിക്കാന്‍ വേണ്ട ഭൂരിപക്ഷം
രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടിംഗ് ക്രമീകരണങ്ങള്‍ സുഗമമാക്കാന്‍ 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു കൂടിയായിരിക്കും 2024-ലേത്. മൊത്തം ചെലവ് 1590 കോടി ഡോളറില്‍ എത്തുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ അവസാനംവരെയുള്ള കണക്കനുസരിച്ച് കമലാ ഹാരിസിന്റെ പ്രചാരണസംഘത്തിന് 139 കോടി ഡോളര്‍ (11,691 കോടി രൂപ) സമാഹരിക്കാനായി. ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകിയെത്തിയതാകട്ടെ 109 കോടി ഡോളറാണ് (9,167 കോടി രൂപ).

സ്വിങ് സ്റ്റേറ്റുകളിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ. അരിസോണ, ജോര്‍ജിയ, നെവാഡ, മിഷിഗന്‍, നോര്‍ത്ത് കരോലൈന, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ എന്നീ (ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്തെ സംസ്ഥാനങ്ങള്‍) ലോകം ഉറ്റുനോക്കുന്നത്.

അതേസമയം, ഞായറാഴ്ചത്തെ കണക്ക് വച്ച് ഏഴരക്കോടി അമേരിക്കന്‍ പൗരന്മാര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയിലെ ഇലക്ഷന്‍ ലാബ് അറിയിച്ചു. ഏര്‍ലി വോട്ടിങ് (നേരത്തേ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം) മെയില്‍-ഇന്‍ വോട്ടിംഗ എന്നിവ വഴിയാണ് ഇത്രയധികംപേര്‍ വോട്ടു രേഖപ്പെടുത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments