Thursday, November 7, 2024

HomeMain Storyവോട്ടെടുപ്പിന്റെ അവസാനം അലാസ്‌കയില്‍, 7.5 കോടിയിലേറെ ആളുകള്‍ വോട്ടുചെയ്തു

വോട്ടെടുപ്പിന്റെ അവസാനം അലാസ്‌കയില്‍, 7.5 കോടിയിലേറെ ആളുകള്‍ വോട്ടുചെയ്തു

spot_img
spot_img

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും അവസാനം വോട്ടെടുപ്പ് നടക്കുന്നത് അലാസ്‌കയില്‍. ഇന്ത്യന്‍സമയം ബുധനാഴ്ച ഉച്ചയോടെ ആണ് അവിടുത്തെ വോട്ടെടുപ്പ്. ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്‌സ്വില്‍ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗമായി തുടങ്ങും. അപ്പോള്‍ അവിടെ സമയം ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞിട്ടേയുണ്ടാകൂ.

മിക്കയിടത്തും പ്രാദേശികസമയം രാവിലെ ആറിനും എട്ടിനുമിടയില്‍ (ഇന്ത്യന്‍ സമയം വൈകീട്ട് 4.30-6.30) ആരംഭിക്കുന്ന വോട്ടെടുപ്പ്, രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ (ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 5.30-7.30) അവസാനിക്കും. ഇന്ത്യന്‍ സമയം ബുധനാഴ്ച ആറു മണിയോടെ ആദ്യഫല സൂചനകള്‍ കിട്ടിത്തുടങ്ങും.

ഇലക്ടറല്‍ കോളേജ് രാജ്യത്തുടനീളമുള്ള വോട്ടര്‍മാര്‍, ഇലക്ടറല്‍ കോളേജിലേക്കുള്ള ഇലക്ടര്‍മാര്‍ക്ക് വോട്ടുചെയ്താണ് അടുത്ത പ്രസിഡന്റിനെ പരോക്ഷമായി തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍കോളേജില്‍, പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടുരേഖപ്പെടുത്തുക ഈ ഇലക്ടര്‍മാരാണ്. ഇത്തവണത്തെ 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 ആണ് ജയിക്കാന്‍ വേണ്ട ഭൂരിപക്ഷം.

യുഎസില്‍ വോട്ടവകാശമുള്ള 22 കോടി ജനങ്ങളുണ്ട്. അതില്‍ 16 കോടി പേര്‍ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ്. അതില്‍ ഏഴരകോടിയിലേറെ ആളുകള്‍ വോട്ടുചെയ്തു കഴിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments