കമല തപാൽ വോട്ട് ചെയ്തു ; ട്രംപ് ഫ്ലോ റിഡയിലെത്തി വോട്ട് രേഖപ്പെടുത്തും
വാഷിംഗ്ടൺ : മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ വിധി കുറച്ചു മണിക്കൂറുകൾക്കുള്ളിൽ അമേരിക്കയിൽ വോട്ടെടുപ്പ്. ഡമോക്രാറ്റിക് സ്ഥാനാർഥി
കമല തപാൽ വോട്ട് ചെയ്തു . റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർഥി ട്രംപ് ഫ്ലോറിഡയിലെത്തി വോട്ട് രേഖപ്പെടുത്തും.പാർട്ടികൾക്കും ജനത്തിനും ആകാംക്ഷയുടെ മണിക്കൂറുകളാണ് ഇനിയുള്ളത്. മാസങ്ങൾ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കുംസ്‌ഥാനാർഥിക്കുനേരെ വധശ്രമം ഉൾപ്പെടെയുണ്ടായ സംഭവവികാസങ്ങൾക്കുമൊടുവിൽ യുഎസ് ഇന്നു വിധിയെഴുതുന്നത് . ചരിത്രം കുറിക്കാനും തിരുത്തി കുറിയ്ക്കാനുമാവും’ . കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്തവർഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യൻ വംശജയായ ആദ്യത്തെ പ്രസിഡന്റ് എന്നിങ്ങനെ ചരിത്രമുഹൂർത്തങ്ങൾക്കു വേദിയൊരുങ്ങുമെങ്കിൽ ബിസിനസ്, സാമ്പത്തിക തിരിമറിക്കേസിൽ കുറ്റം ചുമത്തപ്പെട്ട ഡോണൾഡ് ട്രംപ് (78) തിരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ടചരിത്രമാകും.
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി ഭരണം നിലനിർത്തുമോ, അതോ റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും അധികാരത്തിലേക്കു മടങ്ങുമോ എന്നതിൽ വൈകാതെ തീരുമാനമാകും. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധിസഭ, സെനറ്റ്, ഗവർണർ തിരഞ്ഞെടുപ്പു കൂടാതെ പ്രാദേശിക ഭരണകൂട തെരഞ്ഞെടുപ്പും നടക്കും
ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായ കമല ഹാരിസ് തപാൽ വോട്ടു ചെയ്തു. ഡെമോക്രാറ്റ് പ്രചാരണ സംഘം തിരഞ്ഞെടുപ്പു രാത്രി വാഷിങ്ടനിലെ ഹോവഡ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന പാർട്ടിയിൽ കമല പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ട്രംപ തിരഞ്ഞെടുപ്പു ദിനമായ മിഷിഗൻ സംസ്‌ഥാനത്ത് പ്രചാരണം നടത്തും. ഗ്രാൻഡ് റാപിഡ്‌സിലെ പ്രസംഗവും യോഗവും അവസാന മണിക്കൂർ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പതിവാണ്. ഫ്ലോറിഡയിലെ പോളിങ് സേറ്റേഷനിലെത്തിയാണ് ട്രംപ് ഇന്ന് വോട്ടു ചെയ്യുന്നത്. നേരത്തേ വോട്ടു ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ട്രംപിന്റെ പ്രചാരണ സംഘം ഫ്ലോറിഡയിലെ പാം ബീച്ചിൽ ഇന്നു രാത്രി പാർട്ടി സംഘടിപ്പിക്കുന്നുണ്ട്.
ദേശീയതലത്തിലും ആരോട്ആഭിമുഖ്യം എന്നു വ്യക്‌തമാക്കാതെചാഞ്ചാടുന്ന 7 സംസ്‌ഥാനങ്ങളിലും(സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപുംഒപ്പത്തിനൊപ്പമാണെന്നു പറയാം.തിരഞ്ഞെടുപ്പു തലേന്നും അതേനിലയാണ്. അരിസോന, നെവാഡ,ജോർജിയ, നോർത്ത് കാരോലൈന,പെൻസിൽവേനിയ, മിഷിഗൻ,വിസ്കോൻസെൻ എന്നിവയാണ്സ്വിങ് സ്റ്റേറ്റ്സ് അഥവാബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ്.ഇവിടെയുള്ള ഇലക്‌ടറൽ കോളജ്വോട്ടുകളാകും വിജയിയെനിർണയിക്കുക. അരിസോന 11,നെവാഡ 6, ജോർജിയ 16, നോർത്ത്കാരോലൈന 16, പെൻസിൽവേനിയ19, മിഷിഗൻ 15,വിസ്കോൻസെൻ10എന്നിങ്ങനെയാണ് ഇലക്‌ടറൽകോളജ് വോട്ടെണ്ണം. ആകെയുള്ള538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണംസ്വന്തമായാൽ കേവലഭൂരിപക്ഷമായി. നിർണായക സംസ്ഥാനങ്ങളിൽ നോർത്ത് കാരോലൈനയിലും ജോർജിയയിലുമാണ് വോട്ടെടുപ്പ് ആദ്യം പൂർത്തിയാകുക. പ്രാദേശിക സമയം വൈകിട്ട് 7ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇവിടെ നിന്നുള്ള ആദ്യ ഫലങ്ങൾ അറിഞ്ഞുതുടങ്ങും.