Thursday, November 7, 2024

HomeAmericaനെഞ്ചിടിപ്പേറുന്നു: അവസാന പ്രചാരണത്തിന് ഇരു സ്ഥാനാർത്ഥികളും പെൻസിൽവേനിയയിൽ

നെഞ്ചിടിപ്പേറുന്നു: അവസാന പ്രചാരണത്തിന് ഇരു സ്ഥാനാർത്ഥികളും പെൻസിൽവേനിയയിൽ

spot_img
spot_img

ന്യൂയോർക്ക്: മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ യുഎസ് ജനത ഇന്ന് വിധിയെഴുതും. റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസി‍ഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം. 

പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പെൻസിൽവേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാർഥികളുടേയും പ്രചാരണം. പെൻസിൽവേനിയയിലെ 19 ഇലക്ടറൽ വോട്ടുകൾക്ക് ഇരുവർക്കും ഏറ്റവും നിർണായകമാണ്.

മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 4 റാലികളായിരുന്നു ട്രംപിൻ്റെ ഇന്നത്തെ പരിപാടി. നോർത്ത് കരോലിനയിലെ റാലിയിൽ ആരംഭിച്ച അദ്ദേഹം പെൻസിൽവേനിയയിലെ റീഡിംഗിലും പിറ്റ്സ്ബർഗിലും പ്രചാരണം നടത്തി. ഇനി മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിലാണ് പരിപാടി. അതോടെ അദ്ദേഹത്തിന്റെ പ്രചാരണത്തിന് അവസാനമാകും.

കമല ഹാരിസ് പെൻസിൽവേനിയ കേന്ദ്രീകരിച്ചു തന്നെയാണ് പ്രചാരണം. തിങ്കളാഴ്ച മുഴുവൻ പെൻസിൽവാനിയയിൽ അലൻടൗൺ ഉൾപ്പെടെയുള്ള തൊഴിലാളിവർഗ മേഖലകൾ സന്ദർശിച്ചു. രാത്രി വൈകി,ലേഡി ഗാഗയും ഓപ്ര വിൻഫ്രിയും ഉൾപ്പെടുന്ന ഫിലാഡൽഫിയ റാലിയോടെ കമല ക്യാംപെയിന് അവസാനമാകും.

തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യുഎസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ നിർദേശമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments