Thursday, November 7, 2024

HomeNewsIndiaടിക്കറ്റ് മുതൽ എല്ലാം ഒറ്റ ക്ലിക്കിൽ: 'സൂപ്പർ ആപ്പ്' അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ടിക്കറ്റ് മുതൽ എല്ലാം ഒറ്റ ക്ലിക്കിൽ: ‘സൂപ്പർ ആപ്പ്’ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

spot_img
spot_img

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ളിക്കിൽ കൊണ്ടുവരുന്ന സൂപ്പർ മൊബൈൽ ആപ്ളിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വിവിധ സേവനങ്ങൾക്കായി ഒറ്റ പ്ളാറ്റ് ഫോം അവതരിപ്പിക്കാനാണ് റെയിൽവേയുടെ നീക്കം. ഡിസംബറോടെ മൊബൈൽ ആപ്പ് അവതരിപ്പിക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (IRCTC) സഹകരണത്തോടെ സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) ആണ് ആപ്പ് വികസിപ്പിക്കുന്നതെന്ന് എക്കണോമിക്സ് ടൈം റിപ്പോർട്ട് ചെയ്യുന്നു.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനും, പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യുളും ട്രെയിൽ സ്റ്റാറ്റസ് നോക്കാനും മറ്റും ആപ്പിലൂടെ സാധിക്കും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനെയും (IRCTC) സൂപ്പർ ആപിനെയും സംയോജിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. നിലവിൽ സേവനങ്ങൾക്കായി വിവിധ ആപ്പുകളും വെബ്സൈറ്റുകളുമാണ് യാത്രക്കാർ ഉപയോഗിക്കുന്നത്. ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനും ക്യാൻസലേഷനുമറ്റുമായി ഐആർസിടിസി റെയിൽ കണക്ച്, സീറ്റിൽ ആഹാരങ്ങൾ കൊണ്ടുത്തരുന്നത് ബുക്ക് ചെയ്യാനുള്ള ഐആർസിടിസി ഇ കാറ്ററിംഗ് ഫൂഡ് ഓൺ ട്രാക്ക്, പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാനായി റെയിൽ മദദ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിംഗിനായ് യുടിഎസ്, ട്രെയിൻ സ്റ്റാറ്റസ് അറിയാനായി നാഷണൽ ട്രെയിൽ എൻക്വയറി സിസ്റ്റം എന്നിവയാണ് യാത്രക്കാർ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ ആപ്പിന്റെ വരവോടെ ഈ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ആകുമെന്നതാണ് പ്രത്യേകത.

വരുമാനവർദ്ധനവിനുള്ള മറ്റൊരുമാർഗമായും സൂപ്പർ ആപ്പിനെ റെയിൽവെ കാണുന്നുണ്ട് .IRCTC 2023-24 വർഷത്തിൽ 1,111.26 കോടി രൂപയുടെ അറ്റാദായവും 4,270.18 കോടി രൂപയുടെ വരുമാനവുമാണ് നേടിയത്.45.3 കോടിയിലധികം ബുക്കിംഗുകളിൽ ടിക്കറ്റ് വിൽപ്പന മൊത്തം വരുമാനത്തിൻ്റെ 30.33% സംഭാവന ചെയ്തതായി വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇതും ആപ്പ് മെച്ചപ്പെടുത്താനുള്ള കാരണമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments