അമേരിക്കൻ തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കം. ന്യൂഹാംഷറിലെ ഡിക്സ് വിൽ നോച്ചിലെ 6 വോട്ടർമാർ പാതിരാവിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതോടെ അമേരിക്കൻ തിരഞ്ഞെടുപ്പിന് തുടക്കമായി. വോട്ട് എണ്ണിയപ്പോൾ 3 എണ്ണം കമലയ്ക്ക് 3 എണ്ണം ട്രംപിന്.
ന്യൂ ഹാംഷെറിൻ്റെ വടക്കേ അറ്റത്ത് യു.എസ്-കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ഡിക്സ്വിൽ നോച്ച്. 1960 മതലുള്ള പരമ്പരാഗത രീതിയാണ് രാത്രി വോട്ടിങ്. അർധരാത്രി കഴിഞ്ഞ് ഉടൻ തന്നെ ആ നാട്ടുകാർ വോട്ടുചെയ്യാൻ എത്തും.
യോഗ്യരായ എല്ലാ വോട്ടർമാരും രഹസ്യ ബാലറ്റുകൾ രേഖപ്പെടുത്താൻ ഡിക്സ്വിൽ നോച്ചിലെ ബൽസംസ് ഹോട്ടലിൽ ഒത്തുകൂടുന്നു. പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞാൽ, വോട്ടുകൾ തിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കുന്നു. ഇത്തവണ 4 റിപ്പബ്ലിക്കൻ വോട്ടർമാരും രണ്ട് അപ്രഖ്യാപിത വോട്ടർമാരും പങ്കെടുത്തു.