ന്യൂയോർക്ക്: വെർമോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെ യുഎസിൽ വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് വെർമോണ്ടിലെ പോളിങ് ബൂത്തുകൾ ഉണർന്നത്. അടുത്ത മണിക്കൂറുകളിൽ മറ്റു കിഴക്കൻ സംസ്ഥാനങ്ങളിലും പോളിങ് ആരംഭിച്ചു. ന്യൂയോർക്ക്, ഇന്ത്യാന, കണക്ടികട്ട്, മെയ്ൻ, ന്യൂജഴ്സി, കെന്റക്കി, വിർജീനിയ എന്നിവിടങ്ങളിലും വോട്ടെടുപ്പു തുടങ്ങി.
ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ ഇലക്‌ട്രൽ കോളജ് വോട്ടുകൾ ഉള്ളത്, അവിടെ 28 വോട്ടുകൾ ഉണ്ട്. ഏറ്റവും കുറവ് ഇലക്ടറൽ വോട്ടുള്ള സംസ്ഥാനം മെയിൻ ആണ്, നാലെണ്ണം.
മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം.