ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മകലാ ഹാരിസിന് വിജയം പ്രവചിച്ച് അലന്‍ ലിക്ട്മാന്‍. അലന്‍ ലിക്ട്മാന്റെ പ്രവചനം ഉറ്റുനോക്കത്താവര്‍ വിരളമാണ്. തിരഞ്ഞെടുപ്പിലെ ഫലം പ്രവചിക്കുന്നവര്‍ക്കിടയില്‍ ‘തിരഞ്ഞെടുപ്പുകളുടെ നോസ്ത്രദാമസ്’ എന്ന് അറിയപ്പെടുന്ന ലികമാന്റെ 2024 അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രവചനം ഇതിനു മുമ്പും ചര്‍ച്ചയായിരുന്നു.
അഭിപ്രായ സര്‍വേകളില്‍ ട്രംപിന് ഉള്ള നേരിയ മുന്‍തൂക്കം തള്ളിയാണ് അലന്‍ ലിക്ടാമാന്‍് പ്രവചനം. ചരിത്രം കുറിച്ചുകൊണ്ട് കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായും, ആദ്യ ആഫ്രിക്കന്‍- ഏഷ്യന്‍ വംശജയായ പ്രസിഡന്റായും കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടും-അഭിമുഖത്തില്‍ ലിക്ട്മാന്‍ അഭിപ്രായപ്പെട്ടു.
കമല ഹാരിസിന് അനുകൂലമായിരുക്കും തിരഞ്ഞെടുപ്പ് ഫലമെന്ന ലികമാഒെന്റ ആദ്യ പ്രവചനം പുറത്തുവന്നതോടെ ട്രംപ് അനുകൂലികളുടെ ഇടയില്‍നിന്ന് വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ലിക്ടമാന്‍ പ്രവചനത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്രതികരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സ്ട്രാറ്റജികള്‍ക്കും പ്രചാരണങ്ങള്‍ക്കും ഉപരിയായി സര്‍ക്കാരിന്റെ ഭരണനിര്‍വ്വഹണത്തില്‍ ഊന്നിയാണ് അമേരിക്കന്‍ ജനത വോട്ട് ചെയ്യുന്നതെന്നാണ് ലിക്ടമാന്റെ വീക്ഷണം. 1984 മുതല്‍ ലിക്ടമാന്‍ നടത്തിയിട്ടുള്ള യു.എസ് തിരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ പത്തില്‍ ഒമ്പതും ശരിയായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ച ലിഷ്ടമാനെ മറ്റ് മുഖ്യധാര പ്രവചന കേന്ദ്രങ്ങള്‍ തള്ളിയെങ്കിലും ഫലം ലിഷ്ടമാന് അനുകൂലമായിരുന്നു.
എന്നാല്‍ താനും മനുഷ്യനാണെന്നും ഏത് മനുഷ്യനും തെറ്റ് പറ്റാമെന്നും അലന്‍ ലിഷ്ടമാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത ‘കീസ് ടു വൈറ്റ് ഹൗസ്’ ഫോര്‍മുലയുടെ സഹായത്തോടെയാണ് ലിക്ടമാന്റെ പ്രവചനം.