വാഷിംഗ്ടൺ: യുഎസിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. സ്വിങ് സ്റ്റേറ്റുകളായ ജോർജിയ, മിഷിഗൻ, പെനിസിൽവാനിയ എന്നിവയ്ക്ക് പുറമെ, ഫ്ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിസോറി, റോഡ് ഐലൻഡ്, സൗത്ത് കരോലിന, വാഷിങ്ടൻ ഡിസി എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്. ഇതോടെ വോട്ടെടുപ്പ് ആരംഭിച്ച സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ആകെ 50 സംസ്ഥാനങ്ങളാണ് യുഎസിൽ ഉള്ളത്.
വോട്ടെടുപ്പ് കൂടുതൽ സംസ്ഥാനങ്ങളിൽ കൂടി ആരംഭിച്ചു. സ്വിങ് സ്റ്റേറ്റുകളായ വിസ്കോൻസന് പുറമെ ടെക്സസ്, അലബാമ, അയോവ, കൻസാസ്, മിനസോട്ട, മിസിസിപ്പി, നോർത്ത് ഡക്കോട്ട, ഒക്ലഹോമ, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ കൂടിയാണ് വോട്ടെടുപ്പ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതോടെ യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളും പോളിങ് ബൂത്തിലെത്തി.