Thursday, November 7, 2024

HomeMain Storyവോട്ടര്‍മാര്‍ക്ക് പ്രതിദിനം എട്ട് കോടി നല്‍കുന്ന പദ്ധതി തുടരാമെന്ന് യു.എസ് കോടതി

വോട്ടര്‍മാര്‍ക്ക് പ്രതിദിനം എട്ട് കോടി നല്‍കുന്ന പദ്ധതി തുടരാമെന്ന് യു.എസ് കോടതി

spot_img
spot_img

ഫിലാല്‍ഡല്‍ഫിയ: ഡോണാള്‍ഡ് ട്രംപിന് വേണ്ടി വോട്ടര്‍മാര്‍ക്ക് പ്രതിദിനം എട്ട് കോടി നല്‍കുന്ന പദ്ധതി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് തുടരാമെന്ന് യു.എസ് കോടതി. പെന്‍സില്‍വാനിയ കോടതിയാണ് ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിച്ചത്. ഇലോണ്‍ മസ്‌കിനൊപ്പം ഡോണാള്‍ഡ് ട്രംപിനും വിജയം നല്‍കുന്നതാണ് കോടതി വിധി.

ഇലോണ്‍ മസ്‌കിന്റെ പണം വിതരണം ചെയ്യുന്ന പദ്ധതി നിയമവിരുദ്ധമാണെന്നും ജില്ലാ അറ്റോണി ലാരി ക്രാഷ്‌നര്‍ വാദിച്ചത്. എന്നാല്‍, ഈ വാദം അംഗീകരിക്കാന്‍ കോടതി തയാറായില്ല. മസ്‌കിന്റേത് തട്ടിപ്പാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, തങ്ങളുടെ ഭരണഘട അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് മസ്‌കിന്റെ അഭിഭാഷകരും വാദിച്ചു.

ഒരാഴ്ചക്ക് മുമ്പാണ് ക്രാസ്‌നര്‍ മസ്‌കിന്റെ പദ്ധതിക്കെതിരെ കോടതിയില്‍ ഹരജി നല്‍കിയത്. പണം സമ്മാനമായി നല്‍കുന്നത് നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ക്രാസ്‌നറിന്റെ വാദം. എന്നാല്‍, വാദങ്ങള്‍ തള്ളിയ കോടതി ഇലോണ്‍ മസ്‌കിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരന്നു.

ഭരണഘടനയുമായി ബന്ധപ്പെട്ട തന്റെ നിവേദനത്തില്‍ ഒപ്പുവെക്കുന്ന റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പ്രതിദിനം ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്നായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം. വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ച് വരെയാണ് ഈ ഓഫര്‍ നിലവിലുണ്ടാവുകയെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments