Tuesday, December 24, 2024

HomeObituaryഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സഹോദരന്‍ ജോസഫ് (കുഞ്ഞൂഞ്ഞുകുട്ടി 79) യുടെ സംസ്‌കാരം നവംബര്‍...

ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സഹോദരന്‍ ജോസഫ് (കുഞ്ഞൂഞ്ഞുകുട്ടി 79) യുടെ സംസ്‌കാരം നവംബര്‍ എട്ടിന്

spot_img
spot_img

ഷിക്കാഗോ: ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സഹോദരന്‍ ജോസഫ് (കുഞ്ഞൂഞ്ഞുകുട്ടി 79) യുടെ സംസ്‌കാരം നവംബര്‍ എട്ട് വെള്ളിയാഴ്ച്ച ബെന്‍സണ്‍വില്ലയില്‍ നടത്തും.

പരേതന്‍ നാട്ടില്‍ കുമരകം നെപ്പുംസിന്‍ ക്നാനായ പള്ളിയിലും പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പള്ളിയിലും അംഗമായിരുന്നു

ഭാര്യ ലിറ്റില്‍ ഫ്‌ളവര്‍ (കുഞ്ഞുമോള്‍) പുന്നത്തുറ കല്ലുവെട്ടുകുഴിയില്‍ കുടുംബാംഗം. ആദ്യ ഭാര്യ മേരിക്കുട്ടി 1999 ല്‍ ചിക്കാഗോയില്‍ അപകടത്തില്‍ മരിച്ചു. കൂടല്ലൂര്‍ പടിഞ്ഞാത്ത് കുടുംബാംഗമാണ്

മക്കള്‍: ജൈസണ്‍, ജോണ്‍സണ്‍, ജിന്‍സണ്‍ വാച്ചാച്ചിറ. മരുമക്കള്‍: ബോബി മാക്കില്‍, ജോംസി ഏലംതാനത്ത്, മീനു പടിഞ്ഞാക്കര. എട്ടു കൊച്ചുമക്കളുണ്ട്.

സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, ജോയി വാച്ചാച്ചിറ, കുഞ്ഞൂഞ്ഞമ്മ ചെറിയത്തില്‍, ജോപ്പന്‍ വാച്ചാച്ചിറ, എല്‍സമ്മ ചാലുങ്കല്‍, ലിസി പള്ളത്തടം, ബെന്നി വാച്ചാച്ചിറ .

പരേതനുവേണ്ടിയുള്ള വേക്ക് സര്‍വീസ് നവംബര്‍ ഏഴ് വ്യാഴാഴ്ചവൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു വരെ
ബെന്‍സണ്‍വില്ല സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ചില്‍. തുടര്‍ന്ന് നവംബര്‍ എട്ടിന് രാവിലെ 9.30 ന് ബെന്‍സണ്‍വില്ല സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് ശേഷംക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരി ആന്‍ഡ് മൗസോലിയംസ്1400 S Wolf Rd, Hillside, IL 60162 ല്‍സംസ്‌കാരം നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments