വാഷിങ്ടൺ: പെൻസിൽവേനിയയിൽ പോളിങ് തടസപ്പെട്ടു. സാങ്കേതിക കാരണങ്ങളാണ് പോളിങ് തടസപ്പെട്ടത്. ബാലറ്റ് സ്കാൻ ചെയ്യുന്ന മെഷീനിലെ സോഫ്റ്റ്വെയർ തകരാറായതാണ് പോളിങ് തടസപ്പെടാൻ കാരണമായത്.
അലാസ്കയിലും വാഷിങ്ടനിലും ഹവായിലും പോളിങ് ആരംഭിച്ചു. ഇതോടെ യുഎസിലെ 50 സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജീവമായി. ഹവായിലും അലാസ്കയിലും പോളിങ്ങിന് ഒരു മണിക്കൂർ അധികം ലഭിക്കും.