ജോർജിയ: വ്യാജ ബോംബ് ഭീഷണിയിൽ പ്രതികരണവുമായി യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐ. സന്ദേശങ്ങളിൽ ഭൂരിഭാഗവും റഷ്യൻ ഇമെയിൽ ഡൊമൈനുകളിൽനിന്ന്. ഭീഷണികളെല്ലാം വ്യാജമെന്നും എഫ്ബിഐ. ജോർജിയയ്ക്ക് പിന്നാലെ മെയ്നിലും നോർത്ത് കാരോലൈനയിലും ബോംബ് ഭീഷണി വന്നിരുന്നു.
“നിരവധി സംസ്ഥാനങ്ങളിലെ പോളിംഗ് ലൊക്കേഷനുകളിൽ ബോംബ് ഭീഷണിയെക്കുറിച്ച് എഫ്ബിഐക്ക് അറിയാം, അവയിൽ പലതും റഷ്യൻ ഇമെയിൽ ഡൊമെയ്‌നുകളിൽ നിന്ന് ഉത്ഭവിച്ചതായി തോന്നുന്നു. ഭീഷണികളൊന്നും ഇതുവരെ വിശ്വസനീയമാണെന്ന് തീരുമാനിച്ചിട്ടില്ല,” ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.