വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് എത്താനുള്ള 270 എന്ന ഇലക്ട്രൽ വോട്ട് ട്രംപ് നേടുമോ എന്ന ചോദ്യം സജീവമാകുന്നു. ഇതിനോടകം ട്രംപ് 105 ഇലക്ട്രൽ വോട്ടുകൾ നേടി . കമല 30 വോട്ടുകളാണ് സ്വന്തമാക്കിയത്ഇലിനോയിയിൽ കമല ഹാരിസിന് വിജയം. 19 ഇലക്‌ടറൽ വോട്ടുകൾ നേടി.
അർകെൻസയിൽ ആറു ഇലക്ടറൽ വോട്ടുകളും ട്രംപിന്.ജോർജിയയിൽ ആദ്യഫല സൂചനകൾ പ്രകാരം ഡോണൾഡ് ട്രംപിന് മുന്നേറ്റംഫ്ലോറിഡയിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ കുതിപ്പ്. ഇതോടെ ട്രംപിൻ്റെ ഇലക്ട്രൽ വോട്ടുകൾ 105 ആയി. കമല 30 ഇലക്ട്രൽ വോട്ടുകളാണ് ഇതുവരെ നേടിയത്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയേയും ഡമോക്രാറ്റിക് പാർട്ടിയെയും പിന്തുണയ്ക്കു മേഖലകളുടെ ഫല സൂചനയാണ് പുറത്തു വരുന്നത്. മെരിലാൻഡ് കമലയ്ക്കൊപ്പമാണ്. ഇൻഡ്യാന, കെൻ്റെ ക്കി എന്നിവയ്ക്ക് പിന്നാലെ വെസ്റ്റ് വിർജീനിയയിലും ഫ്ളോറിഡയിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെആധിപത്യം.വെസ്റ്റ് വിർജീനിയയിൽ നാല് ഇലക്ടറൽ വോട്ടുകളും സ്വന്തമാക്കി. ഇൻഡ്യാന 11, കെൻ്റെ ക്കി 8, വെസ്റ്റ് വിർജിനി നാല് എന്നിങ്ങനെ ട്രംപ് ഇതിനോടകം ഇലക്ട്രൽ വോട്ടുകൾ സ്വന്തമാക്കി.വെർമോണ്ടിൽ കമല ഹാരിസ് . മൂന്ന് ഇലക്‌ടറൽ വോട്ട് നേടി ഇവിടെ കമല നേടിയത്ഇതിനിടെ നോർത്ത് കാരോലൈനയിൽ വോട്ടെടുപ്പ് അവസാനിച്ചു.