ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് അധികാരത്തിലേക്ക് എത്തുമെന്ന് സൂചന. 248 ഇലക്ടറല്‍ വോട്ടുകളുമായി മുന്നേറ്റം തുടരുന്നു.
214 വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയം ട്രംപിനെന്ന സൂചനയാണ് നിലവിലെ തിരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കുന്നത്. നിര്‍ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോര്‍ത്ത് കാരോലൈനയിലും ജോര്‍ജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു.
7 സ്വിങ് സ്റ്റേറ്റുകളിലും കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴും ട്രംപിനൊപ്പം നിന്നു. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.