Thursday, November 7, 2024

HomeMain Storyതിരിച്ചുവരവ്; സെനറ്റിലും, ജനപ്രതിനിധി സഭയിലും നേടി റിപ്പബ്ലിക്കന്‍

തിരിച്ചുവരവ്; സെനറ്റിലും, ജനപ്രതിനിധി സഭയിലും നേടി റിപ്പബ്ലിക്കന്‍

spot_img
spot_img

വാഷിംഗ്ടണ്‍: വന്‍ തിരിച്ചുവരവ് നടത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. റിപ്പബ്ലിക്കന്‍ നേതാവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്.

വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടി.

തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കന്‍ ജനതയ്ക്ക് നന്ദി ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ‘സുവര്‍ണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആണെന്ന് ഡോണള്‍ഡ് ട്രംപ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments