Monday, December 23, 2024

HomeCinemaഐഎഫ്എഫ്‌ഐയില്‍ നാല് സിനിമാ ഇതിഹാസങ്ങളുടെ ശതാബ്ദി ആഘോഷിക്കും

ഐഎഫ്എഫ്‌ഐയില്‍ നാല് സിനിമാ ഇതിഹാസങ്ങളുടെ ശതാബ്ദി ആഘോഷിക്കും

spot_img
spot_img

ഗോവ : 55ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐ.എഫ്.ഐ.ഐ) ഇന്ത്യന്‍ സിനിമയുടെ നാനാമുഖങ്ങളെ രൂപപ്പെടുത്തിയ നാല് സിനിമാ ഇതിഹാസങ്ങളെ ആദരിക്കും .രാജ് കപൂര്‍, തപന്‍ സിന്‍ഹ, അക്കിനേനി നാഗേശ്വര റാവു , മുഹമ്മദ് റഫി എന്നിവരുടെ അസാധാരണമായ പൈതൃകത്തിന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായി , പ്രദര്‍ശനങ്ങള്‍ , സംവേദനാത്മക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഇതിലൂടെ ഈ ഇതിഹാസ ചലച്ചിത്ര പ്രതിഭകള്‍ സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരം ളഭിക്കും

ഈ മഹാരഥന്മാര്‍ക്കുള്ള പ്രത്യേക ആദരമായി ഇവരുടെ കാലാതീതമായ ക്ലാസിക്കുകളുടെ പുനഃസൃഷ്ടിച്ച പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കും .ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ ചില സിനിമകളുടെ സമ്പന്നമായ അനുഭവം പ്രേക്ഷകര്‍ക്ക് പ്രദാനം ചെയ്യും. രാജ് കപൂറിന്റെ ‘ആവാര’ ആണ് ഇതില്‍ ശ്രദ്ധേയം .സാധാരണക്കാരന്റെ യാത്രയിലെ ഊഷ്മളതയും നര്‍മ്മവും സഹാനുഭൂതിയും രാജ്കപൂര്‍ ആവിഷ്‌കരിച്ചത് പുനഃനിര്‍മിച്ച ഡിജിറ്റല്‍ രൂപത്തില്‍ പ്രദര്‍ശിപ്പിക്കും.

തപന്‍ സിന്‍ഹ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ‘ഹാര്‍മോണിയം’ മേളയില്‍ പ്രദര്‍ശിപ്പിക്കും. സിന്‍ഹയുടെ സങ്കീര്‍ണ്ണമായ കഥപറച്ചില്‍ രീതി വീണ്ടും കാണാന്‍ ഇത് പ്രേക്ഷകര്‍ക്ക് അവസരം നല്‍കും .
ഐ.എഫ്.ഐ.ഐ അനുഭവത്തെ കൂടുതല്‍ സമ്പന്നമാക്കുന്നത്, സിനിമാ ചരിത്രത്തില്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ സ്ഥാനം ഉറപ്പിച്ച നാഴികക്കല്ലായ ചിത്രം ‘ദേവദാസാ’ണ്. ഇതിന്റെ പുനഃ പതിപ്പ് അദ്ദേഹത്തിന്റെ ‘ദേവദാസി’ലെ അനുപമമായ അഭിനയത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ സാംസ്‌കാരിക സ്വത്വവുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്ന ഒരു വേഷത്തിലെ അദ്ദേഹത്തിന്റെ വൈകാരിക പ്രകടനത്തെ നിരീക്ഷിക്കാന്‍ സമകാലിക പ്രേക്ഷകരെ ഇത് അനുവദിക്കുന്നു. ‘ഹം ദോനോ’ എന്ന ക്ലാസ്സിക്ള്‍ ചിത്രം മെച്ചപ്പെടുത്തിയ ദൃശ്യ ,ശ്രവ്യ രൂപത്തില്‍ പ്രദര്‍ശിപ്പിക്കും

പുനഃ സൃഷ്ടിച്ച ക്ലാസിക്കുകളുടെ പ്രദര്‍ശനത്തിന് പുറമേ, ഈ നാല് ഇതിഹാസങ്ങളുടെ പൈതൃകം മേളയിലുടനീളം ആഘോഷിക്കും. ഈ ഇതിഹാസങ്ങളുടെ ജീവിതത്തിനും നേട്ടങ്ങള്‍ക്കും ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഗംഭീര പ്രകടനവും ,അവരുടെ സിനിമാ യാത്രകള്‍ക്ക് ജീവന്‍ നല്‍കുന്ന ദൃശ്യ ,ശ്രവ്യ അവതരണവും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരിക്കും.

അതിഥികളുമായും കുടുംബാംഗങ്ങളുമായും സംഘടിപ്പിച്ചിട്ടുള്ള ആഴത്തിലുള്ള ചര്‍ച്ചകളും സംഭാഷണ സെഷനുകളും അവരുടെ ജീവിതത്തെക്കുറിച്ച് സവിശേഷമായ ഉള്‍ക്കാഴ്ചകള്‍ നല്‍കും.
ഇന്ത്യന്‍ സംസ്‌കാരത്തിലും സിനിമയിലും അവര്‍ പതിപ്പിച്ച മായാത്ത മുദ്രയുടെ പ്രതീകമായി ഈ നാല് പ്രതിഭകള്‍ക്കായി സമര്‍പ്പിച്ച ഒരു പ്രത്യേക സ്റ്റാമ്പ് ഐഎഫ്എഫ്‌ഐ യില്‍ അനാച്ഛാദനം ചെയ്യും.

ഓരോ പ്രതിഭയുടെയും നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രത്യേക ദ്വിഭാഷാ ബ്രോഷറുകള്‍, ഈ സിനിമാ ഇതിഹാസങ്ങളുടെ പൈതൃകത്തെ ആഘോഷിക്കാനും അഭിനന്ദിക്കാനും പ്രേക്ഷകരെ അനുവദിക്കും.
രാജ് കപൂര്‍, മുഹമ്മദ് റഫി എന്നിവരുമായി ബന്ധപ്പെട്ട 150 ഗാനങ്ങളും തപന്‍ സിന്‍ഹ, എഎന്‍ആര്‍ എന്നിവരുമായി ബന്ധപ്പെട്ട 75 ഗാനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സംഗീത പരിപാടി , ഇന്ത്യന്‍ സിനിമയുടെ ശബ്ദമേഖലയില്‍ ഇവരുടെ സംഗീത സംഭാവനകള്‍ ആസ്വദിക്കാനും അവരുടെ സ്വാധീനം എടുത്തുകാണിക്കാനുമായി തയ്യാറാക്കും .

രാജ് കപൂര്‍, തപന്‍ സിന്‍ഹ, എഎന്‍ആര്‍, മുഹമ്മദ് റഫി എന്നിവരുടെ ജീവിതത്തിലെ അപൂര്‍വ സ്മരണകള്‍, ഫോട്ടോഗ്രാഫുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ക്യൂറേറ്റഡ് എക്‌സിബിഷനുമുണ്ടാകും.

ഓരോ ഇതിഹാസത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദിവസങ്ങളില്‍, വിനോദ മേഖലയിലുടനീളം ആശയ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു. പ്രേക്ഷകരെ ഈ ഇതിഹാസങ്ങളുമായി ഇടപഴകുന്നതിനും അവരുടെ അനശ്വര പൈതൃകത്തെക്കുറിച്ച് പ്രേക്ഷകരെ ബോധവാന്മാരാക്കുന്നതിനുമായി ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, ആകര്‍ഷകമായ ചോദ്യോത്തര പരിപാടികള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിഹാസ കലാകാരന്മാര്‍ക്കുള്ള ആദരമായി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്ത മണല്‍ ശില്പിയുമായ സുദര്‍ശന്‍ പട്‌നായിക് , കലാ അക്കാദമിയില്‍ ഒരു മണല്‍ ശില്പ ചിത്രീകരണം സൃഷ്ടിക്കും.

കല, ചരിത്രം, സംവേദനാത്മക അനുഭവങ്ങള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ,രാജ് കപൂര്‍, തപന്‍ സിന്‍ഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റഫി എന്നിവരുടെ പൈതൃകവും സിനിമാ ലോകത്ത് എന്നും നിലനില്‍ക്കുന്ന അവരുടെ സ്വാധീനവും ഭാവി തലമുറകളെ പ്രചോദിപ്പിക്കാന്‍ അവസരമൊരുക്കുന്നതിന് ഐ എഫ് എഫ്‌ഐ ശ്രമിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments